Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സ്‌നേഹവിരുന്ന് സംഘടിപ്പിച്ചു.
10/09/2016
ഉദയനാപുരം ഗ്രാമപഞ്ചായത്തിന്റെ സ്വാന്തനപരിചരണ പദ്ധതിയുടെ ഭാഗമായി നടന്ന ഓണക്കിററ് വിതരണം സി.കെ ആശ എം.എല്‍.എ നിര്‍വഹിക്കുന്നു

വൈക്കം: ഉദയനാപുരം ഗ്രാമപഞ്ചായത്തിന്റെയും പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ സ്വാന്തനപരിചരണ പദ്ധതിയുടെ ഭാഗമായി കനിവ് 2016 എന്ന പേരില്‍ സ്‌നേഹവിരുന്ന് സംഘടിപ്പിച്ചു. വല്ലകം സെന്റ് മേരീസ് പള്ളി പാരീഷ് ഹാളില്‍ നടന്ന സ്‌നേഹവിരുന്നിന്റെ ഉദ്ഘാടനം സി.കെ ആശ എം.എല്‍.എ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സാബു പി.മണലൊടി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ ജയകുമാരി മുഖ്യപ്രഭാഷണം നടത്തി. ഉദയനാപുരം മെഡിക്കല്‍ ഓഫീസര്‍ ഡോ. പി.വി ജോസഫ് പാലിയേററീവ് പരിചരണ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പഞ്ചായത്തിലെ ആകെയുള്ള 17 വാര്‍ഡുകളില്‍ നിന്നായി ശാരീരിക അസ്വസ്ഥതകളാല്‍ ദുരിതമനുഭവിക്കുന്നവരും അവരെ പരിചരിക്കുന്നവരുമായി മുന്നൂറിലധികം പേര്‍ ചടങ്ങില്‍ പങ്കെടുത്തു. ഓണസദ്യയും ഓണക്കിററ് വിതരണവും പരിപാടിയുടെ ഭാഗമായി നടന്നു. ഡപ്യൂട്ടി ഡി.എം.ഒ ഡോ. പി.എന്‍ വിദ്യാധരന്‍, മലേറിയ ഓഫീസര്‍ അനില്‍കുമാര്‍, ഫാ. പീററര്‍ കോയിക്കര, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലേഖാ തമ്പി, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിററി ചെയര്‍മാന്‍ പി.എസ് മോഹനന്‍, എച്ച്.ഐ കൃഷ്ണകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.