Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വളര്‍ത്തുനായയുടെ കടിയേററു.
10/09/2016

തലയോലപ്പറമ്പ്: അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയ്ക്ക് വളര്‍ത്തുനായയുടെ കടിയേററു. തലയോലപ്പറമ്പ് യു.പി സ്‌കൂളിലെ വിദ്യാര്‍ത്ഥിനി പഴംമ്പട്ടി ന്യൂഭവനില്‍ ബൈജുവിന്റെ മകള്‍ ആവണി(10)യ്ക്കാണ് കടിയേററത്. ഇന്നലെ വൈകുന്നേരം 7.30 നാണ് സംഭവം. മുട്ടിനു മുകളില്‍ ആഴത്തില്‍ മുറിവേററ കുട്ടിയെ വൈക്കം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചശേഷം കോട്ടയം മെഡിക്കല്‍ കോളേജിലേയ്ക്കുമാററി. ആവണി തൊട്ടടുത്ത കുടുംബ വീട്ടില്‍നിന്നും വീട്ടിലേക്കു വരുന്നതിനിടയില്‍ സമീപത്തെ വീട്ടിലെ നായ ഓടിച്ചിട്ടു കടിക്കുകയായിരുന്നു.