Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നിയന്ത്രണം വിട്ട കാര്‍ 10 അടി താഴ്ചയുള്ള തോട്ടിലേക്ക് തലകീഴായി മറിഞ്ഞു
10/09/2016
ഇറുമ്പയം താളലയ ജംഗ്ഷനു സമീപം നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ കാര്‍.

തലയോലപ്പറമ്പ്: ഇറുമ്പയം താളലയ ജംഗ്ഷനു സമീപം നിയന്ത്രണം വിട്ട കാര്‍ 10 അടി താഴ്ചയുള്ള തോട്ടിലേക്ക് തലകീഴായി മറിഞ്ഞു. അപകടത്തില്‍ നാലുപേര്‍ക്ക് പരിക്കേററു. കാര്‍ യാത്രക്കാരായ ഇറുമ്പയം ഒരക്കനാംകുഴിയില്‍ ദേവസ്യ (52), ഭാര്യ ലില്ലിക്കുട്ടി (47), മക്കളായ ലിജോ ദേവസ്യ (22), അന്ന ദേവസ്യ (13) എന്നിവരാണ് നിസാര പരിക്കുകളുമായി രക്ഷപെട്ടത്. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടിന് മണര്‍കാട് പള്ളിയില്‍നിന്നും മടങ്ങിവരവെ വീട്ടില്‍നിന്നും 300 മീററര്‍ അകലെയുള്ള തോട്ടിലേക്ക് കാര്‍ മറിയുകയായിരുന്നു. ശബ്ദംകേട്ട് ഓടിയെത്തിയ സമീപവാസികളാണ് കൈക്കും കാലിനും പരിക്കേററ ഇവരെ മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. കാറിന്റെ പവര്‍ സ്റ്റിയറിംഗ് തകരാറായതാണ് അപകടത്തിന് കാരണം.