Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അഖില്‍ ചികിത്സാ സഹായനിധി രൂപീകരിച്ചു
09/09/2016
അഖില്‍

വൈക്കം: വൈക്കം താലൂക്കിലെ തലയാഴം പഞ്ചായത്തില്‍ തോട്ടകംകരയില്‍ കൊച്ചുകണിയാംതറ വീട്ടില്‍ സോമന്‍-സിജി ദമ്പതികളുടെ ഏക മകനായ അഖിലിനെ (22)നെ വളരെ പെട്ടെന്നുണ്ടായ ഒരു അസുഖത്തെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും വിദഗ്ധ പരിശോധനയില്‍ അഖിലിന്റെ രണ്ട് കിഡ്‌നികളും പ്രവര്‍ത്തനരഹിതമായി വരുന്നതായി ഡോക്ടര്‍മാര്‍ കണ്ടെത്തുകയും ചെയ്തു. കിഡ്‌നി മാററിവയ്ക്കുക മാത്രമാണ് ജീവന്‍ രക്ഷിക്കുവാനുള്ള ഏക മാര്‍ഗ്ഗമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ്. സ്വന്തമായി ഒരു കിടപ്പാടം പോലുമില്ലാത്ത കൂലിപ്പണിക്കാരും ദരിദ്രരുമായ മാതാപിതാക്കളുടെ ഏക പ്രതീക്ഷയാണ് അഖില്‍. സാങ്കേതിക വിദ്യാഭ്യാസം ലഭിച്ച അഖില്‍ ജീവിത പ്രാരാബ്ധം മൂലം ഒരു സര്‍ക്കാര്‍ ജോലി കാത്തുനില്‍ക്കാതെ കൂലിപ്പണി ചെയ്താണ് കുടുംബം പുലര്‍ത്തിവന്നിരുന്നത്. മികച്ച ഒരു കലാകാരന്‍ കൂടിയായ അഖില്‍ നാട്ടിലെ എല്ലാ പൊതുകാര്യങ്ങളിലും സജീവമായിരുന്നു. അഖിലിന്റെ അമ്മ വര്‍ഷങ്ങളായി ചികിത്സയിലാണ്. തങ്ങളുടെ എല്ലാ പ്രതീക്ഷയുമായ മകന്റെ ജീവന്‍ രക്ഷിക്കുവാന്‍ സ്വന്തം കിഡ്‌നി നല്‍കുവാന്‍ പിതാവ് സോമന്‍ തയ്യാറാണെങ്കിലും കിഡ്‌നി മാററി വെയ്ക്കുന്നതിനും തുടര്‍ ചികിത്സയ്ക്കും വരുന്ന ചെലവ് നിത്യവൃത്തിക്കുപോലും നിവൃത്തിയില്ലാത്ത കുടുംബത്തിന് വഹിക്കുവാന്‍ കഴിവില്ലാത്ത സാഹചര്യമാണ്. ഭീമമായ ഒരു തുക ഓപ്പറേഷനും തുടര്‍ചികിത്സയ്ക്കും ആവശ്യമായി വരും. ആയതിനാല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം വൈ ജയകുമാരി, തലയാഴം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി സലഞ്ച്‌രാജ്, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ പി സുഗതന്‍, അഡ്വ. കെ കെ രഞ്ജിത്ത് എന്നിവര്‍ രക്ഷാധികാരികളായും, തലയാഴം ഗ്രാമപഞ്ചായത്ത് മെമ്പര്‍ പി എസ് മുരളീധരന്‍ ചെയര്‍മാനായും, എസ് ശ്രീരാജ് കണ്‍വീനറായും, കെ എന്‍ രാജീവ് ഖജാന്‍ജിയായും എസ് ബി ടി വൈക്കം ശാഖയില്‍ അഖില്‍ ചികിത്സാ സഹായനിധി രൂപീകരിച്ചു. Account No : 67374720651. IFSC Code : SBTR0000125. Branch : SBT Vaikom.