Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കത്ത് പുതുതായി ഒരു സിവില്‍സ്റ്റേഷന്‍
09/09/2016

വൈക്കം: വൈക്കത്ത് പുതുതായി ഒരു സിവില്‍സ്റ്റേഷന്‍ സ്ഥാപിക്കുന്നതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതായി സി കെ ആശ എം എല്‍ എ അറിയിച്ചു. പി ഡബ്ലിയു ഡി ബില്‍ഡിംഗ്‌സ് വിഭാഗം ചീഫ് എഞ്ചീനീയര്‍ പി ഇ പെണ്ണമ്മ എം എല്‍ എയുടെ സാന്നിദ്ധ്യത്തില്‍ പി ഡബ്ലിയു ഡി ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. നിലവില്‍ വൈക്കത്ത് പ്രവര്‍ത്തിക്കുന്ന സിവില്‍സ്റ്റേഷനില്‍ സ്ഥലപരിമിതി ഉള്ളതിനാല്‍ നിരവധി സര്‍ക്കാര്‍ ഓഫീസുകള്‍ നഗരത്തിന്റെ പലഭാഗങ്ങളിലായി വാടകകെട്ടിടത്തിലാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. തോട്ടുവക്കത്ത് നിലവില്‍ ഉപയോഗശൂന്യമായി കിടക്കുന്ന പി ഡബ്ലിയു ഡി വക സ്ഥലമാണ് ഇതിനായി ഉദ്ദേശിക്കുന്നത്. മിനി സിവില്‍ സ്റ്റേഷന്‍ ആരംഭിക്കുന്നതോടെ തോട്ടുവക്കം പ്രദേശത്തിന്റെ വികസനത്തിനും വഴിയൊരുങ്ങുമെന്ന് എം എല്‍ എ പറഞ്ഞു. വൈക്കം താലൂക്ക് ആശുപത്രിയുടെ വികസനപദ്ധതികള്‍ കെ ഐ ഐ എഫ് ബിയില്‍ ഉള്‍പ്പെടുത്തുന്നതിനെകുറിച്ചും ചര്‍ച്ച നടത്തി. പി ഡബ്ലിയു ഡി ചീഫ് എഞ്ചിനീയര്‍ പി ഇ പെണ്ണമ്മ, സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ പി കെ ബാബു, എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ബിന്ദു എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. വിശദമായ പദ്ധതികള്‍ ഉടന്‍ തയ്യാറാക്കുമെന്നും എം എല്‍ എ അറിയിച്ചു.