Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ലോകസാക്ഷരതാ ദിനം ആഘോഷിച്ചു.
09/09/2016
ലോകസാക്ഷരതാ ദിനത്തോടനുബന്ധിച്ച് ഉദയനാപുരം പഞ്ചായത്ത് ഹാളില്‍ നടന്ന ആഘോഷപരിപാടികള്‍ വൈക്കം എം എല്‍ എ സി കെ ആശ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: സംസ്ഥാന സാക്ഷരതാമിഷന്‍ അഥോറിട്ടിയുടെയും ഉദയനാപുരം പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ലോകസാക്ഷരതാ ദിനം ആഘോഷിച്ചു. ഉദയനാപുരം പഞ്ചായത്ത് ഹാളില്‍ നടന്ന ആഘോഷപരിപാടികള്‍ വൈക്കം എം എല്‍ എ സി കെ ആശ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സാബു പി മണലൊടി അദ്ധ്യക്ഷത വഹിച്ചു. സാക്ഷരതാ ദിനത്തോടനുബന്ധിച്ച് നടത്തിയ പരിസ്ഥിതി സാക്ഷരതാ ക്ലാസ് കൊതവറ സെന്റ് സേവ്യേഴ്‌സ് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. രാജു മാവുങ്കല്‍ ഉദ്ഘാടനം ചെയ്തു. വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം വൈ ജയകുമാരി, ഉദയനാപുരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലേഖാതമ്പി, വികസനകാര്യ സ്റ്റാന്റിംഗ് കമ്മററി ചെയര്‍മാന്‍ പി എസ് മോഹനന്‍, സാക്ഷരതാ മിഷന്‍ ജില്ലാ അസിസ്റ്റന്റ് കോര്‍ഡിനേററര്‍ കൊച്ചുറാണി മാത്യൂ, ബ്ലോക്ക് പ്രേരക് പ്രിയ, ഗിരിജാ പുഷ്‌ക്കരന്‍, ബീന കെ പി, തോംസണ്‍ മാത്യൂ, ഉഷാകുമാരി, ഓമന കെ ജി, വിദ്യാസിജു, ശശിധരന്‍, ബ്രിജിത്ത് ലാല്‍ എന്നിവര്‍ പ്രസംഗിച്ചു.