Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കയര്‍ തൊഴിലാളി പെന്‍ഷന്‍ വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം വൈക്കം സത്യഗ്രഹ സ്മാരകഹാളില്‍ നടന്നു.
09/09/2016
കയര്‍ തൊഴിലാളി പെന്‍ഷന്‍ വിതരണ സമ്മേളനം വൈക്കം സത്യഗ്രഹ സ്മാരകഹാളില്‍ സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: വര്‍ദ്ധിപ്പിച്ച നിരക്കിലുള്ള കയര്‍ തൊഴിലാളി പെന്‍ഷന്‍ വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം വൈക്കം സത്യഗ്രഹ സ്മാരകഹാളില്‍ നടന്നു. സി.കെ ആശ എം.എല്‍.എ സമ്മേളനം ഉദ്ഘാടനം ചെയ്തു. കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ കെ.കെ ഗണേശന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പെന്‍ഷന്‍ വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നഗരസഭ ചെയര്‍മാന്‍ എന്‍.അനില്‍ ബിശ്വാസ് നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ ജയകുമാരി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പി.സുഗതന്‍, അഡ്വ. കെ.കെ രഞ്ജിത്ത്, കെ.ബി രമ, അക്കരപ്പാടം ശശി, കെ.എസ് വേണുഗോപാല്‍, എം.കെ ശീമോന്‍, സുധാ വര്‍മ, ആര്‍.സന്തോഷ്, പി.എം ഷാജി, ജി.ബാലചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.