Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആശ്രമം സ്‌ക്കൂളില്‍ ഓണഘോഷ പരിപാടികള്‍ നടത്തി.
09/09/2016

വൈക്കം : നിരവധി ചരിത്രമുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷിയായ ആശ്രമം സ്‌ക്കൂളില്‍ ഓണഘോഷ പരിപാടികള്‍ നടത്തി. വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും പി.ടി.എയുടെയും സ്‌ക്കൂള്‍ മാനേജ്‌മെന്റിന്റെയുമെല്ലാം നേതൃത്വത്തില്‍ മൂവായിരത്തിലധികം പേര്‍ക്ക് ഗംഭീര സദ്യ ഒരുക്കിയാണ് ഓണത്തെ വരവേററത്. വര്‍ണാഭമായ പൂക്കളവും കുട്ടികളുടെ കലാപരിപാടികളും ചെണ്ടമേളവുമെല്ലാം ആഘോഷത്തിന് മാററുകൂട്ടി. പ്രശസ്ത ഗാനരചയിതാവ് വയലാര്‍ ശരത്ചന്ദ്രവര്‍മ ആഘോഷപരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. പി.ടി.എ പ്രസിഡന്റ് ഷാജി മാടയില്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സ്‌ക്കൂള്‍ പ്രിന്‍സിപ്പാള്‍മാരായ പി.ആര്‍ ബിജി, കെ.വി പ്രദീപ്കുമാര്‍, വി.എച്ച്.എസ്.ഇ അക്കാദമിക് ഹെഡ് ഷാജി ടി.കുരുവിള, സാലി ജോര്‍ജ്ജ്, പ്രിയ ഭാസ്‌ക്കര്‍, ജി.രാധാകൃഷ്ണന്‍, അനീഷ് പി.കുമാര്‍, പി.ടി ജിനീഷ് എന്നിവര്‍ പ്രസംഗിക്കും.