Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ബഷീര്‍ അമ്മ മലയാളം സാഹിത്യ കൂട്ടായ്മ
09/09/2016

തലയോലപ്പറമ്പ്: വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരകസമിതിയുടെ സാഹിത്യ വേദിയായ ബഷീര്‍ അമ്മ മലയാളം സാഹിത്യ കൂട്ടായ്മയില്‍ സമകാലിക ചെറുകഥകളെക്കുറിച്ച് ചര്‍ച്ച സംഘടപ്പിക്കും. 11ന് ഉച്ചകഴിഞ്ഞ് മൂന്നിന് തലയോലപ്പറമ്പ് അനുപമ കോംപ്ലക്‌സില്‍ പ്രത്യേകം തയ്യാറാക്കിയ മജീദ്-സുഹറ ക്ലാസ് മുറിയില്‍ നടത്തുന്ന പരിപാടിയില്‍ പാലാ സെന്റ് തോമസ് കോളേജ് മലയാള വിഭാഗം അസി. പ്രൊഫ. സിജു ജോസഫ് പ്രബന്ധം അവതരിപ്പിക്കും. കെ.അജിത്ത് എക്‌സ്. എം.എല്‍.എ ചര്‍ച്ച ഉദ്്ഘാടനം ചെയ്യും. മാധ്യമപ്രവര്‍ത്തകന്‍ കെ.ആര്‍ സുശീലന്റെ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ പി.ജോണ്‍സണ്‍, യുവ കവയത്രി സുനിതാ ഷാബു എന്നിവര്‍ പങ്കെടുക്കും.