Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഓണം പച്ചക്കറി വിപണിയുടെ ജില്ലാതല ഉദ്ഘാടനം
09/09/2016

വൈക്കം: കാര്‍ഷിക വികസന കര്‍ഷകക്ഷേമവകുപ്പ് ഓണസമൃദ്ധി പദ്ധതിയുടെ ഭാഗമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ഹോര്‍ട്ടി കോര്‍പ്പിന്റെയും വി.എഫ്.പി.സി.കെയുടെയും സഹകരണത്തോടെ നടത്തുന്ന ഓണം പച്ചക്കറി വിപണിയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് നഗരസഭാങ്കണത്തില്‍ നടക്കും. ഉച്ചക്ക് 2.30ന് സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിക്കും. നഗരസഭ ചെയര്‍മാന്‍ എന്‍.അനില്‍ബിശ്വാസ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് ആദ്യവില്‍പന നിര്‍വഹിക്കും.