Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഗ്രാമീണ മേഖലയിലെ സ്ത്രീകളുടെ തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കണമെന്ന് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ സമ്മേളനം
08/09/2016
തലയോലപ്പറമ്പില്‍ നടന്ന അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ സമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി അഡ്വ. പി.സതീദേവി പ്രസംഗിക്കുന്നു

തലയോലപ്പറമ്പ്: ഗ്രാമീണ മേഖലയിലെ സ്ത്രീകളുടെ തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കണമെന്ന് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഗ്രാമീണ മേഖലയില്‍ അഭ്യസ്തവിദ്യരായ സ്ത്രീകളുടെ തൊഴിലില്ലായ്മ വര്‍ദ്ധിച്ചുവരികയാണ്. വനിതകള്‍ക്ക് കൂടുതല്‍ തൊഴിലവസരം ലഭ്യമാക്കുന്ന പദ്ധതികള്‍ സര്‍ക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ആവിഷ്‌ക്കരിച്ചാല്‍ മാത്രമേ ഈ പ്രതിസന്ധിക്ക് പരിഹാരം കാണാനാവൂ. മാരകമായ വിഷം കലര്‍ന്ന ഭക്ഷണം പദാര്‍ത്ഥങ്ങള്‍ കഴിക്കുന്നതുമൂലം വിവിധ രോഗങ്ങള്‍ പിടിപെടുന്നവരുടെ എണ്ണം സമൂഹത്തില്‍ ക്രമാതീതമായി വര്‍ദ്ധിക്കുകയാണ്. ഇതിന് പരിഹാരമായി നിത്യോപയോഗ സാധനങ്ങളിലെ മായം ചേര്‍ക്കുന്നത് തടയുന്നതിനുള്ള നടപടികള്‍ അധികൃതര്‍ ഊര്‍ജ്ജിതപ്പെടുത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. മതമൈത്രിക്ക് പേരുകേട്ട കേരളത്തെ വിഷലിപ്തമാക്കാനുള്ള വര്‍ഗീയ ശക്തികളുടെ നീക്കങ്ങളെ ചെറുത്തുതോല്‍പ്പിക്കാനുള്ള പോരാട്ടത്തില്‍ വനിതകളും പങ്കാളികളാകണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി അഡ്വ. പി.സതീദേവി, കേന്ദ്രകമ്മററി അംഗങ്ങളായ സി.എസ് സുജാത, സൂസന്‍ കോടി, ജില്ലാ സെക്രട്ടറി രമാ മോഹനന്‍, കൃഷ്ണകുമാരി രാജശേഖരന്‍, പി.എന്‍ സരസമ്മാള്‍, അഡ്വ. പി.കെ ഹരികുമാര്‍, ഇ.എം കുഞ്ഞുമുഹമ്മദ്, കെ.ശെല്‍വരാജ് എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി കെ.വി ബിന്ദു (പ്രസിഡന്റ്), മണിയമ്മ രാജപ്പന്‍, കോമളവല്ലി (വൈസ് പ്രസിഡന്റുമാര്‍), തങ്കമ്മ ജോര്‍ജ്ജ്കുട്ടി (സെക്രട്ടറി), സാലി ജയചന്ദ്രന്‍, പുഷ്പ ചന്ദ്രന്‍ (ജോയിന്റ് സെക്രട്ടറിമാര്‍),ഗീതാ എസ്.പിള്ള (ട്രഷറര്‍), കൃഷ്ണകുമാരി രാജശേഖരന്‍, രമാ മോഹനന്‍, പത്മാ ചന്ദ്രന്‍, പി എന്‍ സരസമ്മാള്‍ എന്നിവരടങ്ങിയ 11 അംഗ എക്‌സിക്യൂട്ടീവ് കമ്മിററിയെയും, 41 അംഗ ജില്ലാ കമ്മററിയെയും സമ്മേളനം തെരഞ്ഞെടുത്തു.