Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഓണക്കിററുകള്‍ വിതരണം ചെയ്തു.
08/09/2016
ഉദയനാപുരം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് വഴി അഗതി ആശ്രയ ഗുണഭോക്താക്കള്‍ക്ക് നല്‍കുന്ന സൗജന്യ ഓണക്കിററുകളുടെ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സാബു പി.മണലൊടി നിര്‍വഹിക്കുന്നു

വൈക്കം: ഉദയനാപുരം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് വഴി അഗതി ആശ്രയ ഗുണഭോക്താക്കള്‍ക്ക് സൗജന്യമായി ഓണക്കിററുകള്‍ വിതരണം ചെയ്തു. അരിയും പലവ്യഞ്ജനങ്ങളും പച്ചക്കറിയും പായസക്കിററുമടങ്ങിയതാണ് ഓണക്കിററ്. പഞ്ചായത്ത് പ്രസിഡന്റ് സാബു പി.മണലൊടി വിതരണോദ്ഘാടനം നിര്‍വഹിച്ചു. സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ആനന്ദവല്ലി അധ്യക്ഷത വഹിച്ച ചടങ്ങില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലേഖാ തമ്പി, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിററി ചെയര്‍മാന്‍ പി.പി ദിവാകരന്‍, മെമ്പര്‍മാരായ സുലോചന പ്രഭാകരന്‍, പി.ഡി ജോര്‍ജ്ജ്, എം.വി ശശികല, സന്ധ്യാമോള്‍, ജയാ ഷാജി, മായാ ഷിബു, ഗിരിജാ പുഷ്‌ക്കരന്‍, സി.ഡി.എസ് വൈസ് പ്രസിഡന്റ് മിനി രതീശന്‍, രത്‌നമ്മ, ഉഷാ ഗിരീഷ്, സിന്ധു, ഭവാനി തമ്പി, സി.ഡി.എസ് മെമ്പര്‍ സെക്രട്ടറി എസ്.രാജീവ് എന്നിവര്‍ പ്രസംഗിച്ചു.