Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രവര്‍ത്തക സമ്മേളനം
08/09/2016
1403-ാം നമ്പര്‍ പടിഞ്ഞാറെക്കര വടക്കുംഭാഗം എന്‍.എസ്.എസ് കരയോഗത്തിന്റെ പ്രവര്‍ത്തക സമ്മേളനം യൂണിയന്‍ പ്രസിഡന്റ് ഡോ. സി.ആര്‍ വിനോദ്കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: താലൂക്ക് എന്‍.എസ്.എസ് യൂണിയനിലെ 1403-ാം നമ്പര്‍ പടിഞ്ഞാറെക്കര വടക്കുംഭാഗം എന്‍.എസ്.എസ് കരയോഗത്തിന്റെ പ്രവര്‍ത്തക സമ്മേളനം യൂണിയന്‍ പ്രസിഡന്റ് ഡോ. സി.ആര്‍ വിനോദ്കുമാര്‍ ഉദ്ഘാടനം ചെയ്തു. കരയോഗമന്ദിരത്തില്‍ നടന്ന യോഗത്തില്‍ പ്രസിഡന്റ് പി.കെ സുധാകരന്‍ നായര്‍ അധ്യക്ഷത വഹിച്ചു. കരയോഗം നിര്‍മിക്കുന്ന പുതിയ മന്ദിരത്തിന്റെ നിര്‍മാണഫണ്ടിന്റെ ഉദ്ഘാടനം ചന്ദ്രശേഖരന്‍ നായരില്‍ നിന്നും ആദ്യഫണ്ട് ഏററുവാങ്ങി യൂണിയന്‍ പ്രസിഡന്റ് നിര്‍വഹിച്ചു. ഉദയനാപുരം പഞ്ചായത്തിലെ നല്ല സമ്മിശ്ര കര്‍ഷകനുള്ള അവാര്‍ഡ് വാങ്ങിയ എം.എന്‍ ശശികുമാറിനെ യൂണിയന്‍ സെക്രട്ടറി കെ.വി വേണുഗോപാല്‍ പൊന്നാടയണിയിച്ച് ആദരിച്ചു. കരയോഗം സെക്രട്ടറി കെ.പി രവീന്ദ്രനാഥന്‍ നായര്‍, ട്രഷറര്‍ പി.കെ ശ്രീകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.