Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പെന്‍ഷന്‍ തുക വിതരണം ചെയ്തുതുടങ്ങി.
08/09/2016

വൈക്കം: കേരള കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും പെന്‍ഷന്‍ കൈപ്പററുന്ന കയര്‍ തൊഴിലാളികള്‍ക്ക് കുടിശ്ശിക ഉള്‍പ്പെടെയുള്ള പെന്‍ഷന്‍ തുക വിതരണം ചെയ്തുതുടങ്ങി. പെന്‍ഷന്‍ കുടിശ്ശിക നല്‍കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ക്ഷേമനിധി ബോര്‍ഡിന് 40.01 കോടി രൂപ അനുവദിച്ചിരുന്നു. ഈ തുക ഉപയോഗിച്ച് ഏപ്രില്‍, മെയ് മാസങ്ങളിലെ 600 രൂപ പ്രകാരമുള്ള കുടശ്ശികയും, ജൂണ്‍ മുതല്‍ വര്‍ദ്ധിപ്പിച്ച 1000 രൂപ നിരക്കിലുള്ള പെന്‍ഷനും, ഒക്‌ടോബറിലെ പെന്‍ഷന്‍തുക മുന്‍കൂറുമാണ് വിതരണം ചെയ്യുന്നത്. കൂടാതെ പുതുതായി പെന്‍ഷന് അര്‍ഹത നേടിയ 4500ഓളം കയര്‍ തൊഴിലാളികള്‍ക്കും 6200 രൂപ മുതല്‍ 10400 രൂപ വരെ ഓണത്തിനു മുന്‍പായി പെന്‍ഷന്‍ ലഭിക്കുമെന്ന് ബോര്‍ഡ് ചെയര്‍മാന്‍ കെ.കെ ഗണേശന്‍, ചീഫ് എക്‌സി. ഓഫീസര്‍ പി.എം ഷാജി എന്നിവര്‍ അറിയിച്ചു.