Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മാവേലി വേഷത്തില്‍ നിറഞ്ഞുനില്‍ക്കാന്‍ ബാലാജി
07/09/2016
മാവേലി വേഷത്തില്‍ ബാലാജി.

വൈക്കം: ഓണാഘോഷത്തിന് ആര്‍പ്പുവിളികള്‍ ഉയരുമ്പോള്‍ മാവേലി വേഷത്തില്‍ നിറഞ്ഞുനില്‍ക്കാന്‍ ബാലാജി ഒരുങ്ങിക്കഴിഞ്ഞു. കഴിഞ്ഞ ഏഴ് വര്‍ഷമായി കേരളത്തിന്റെ വിവിധ ജില്ലകളില്‍ നടക്കുന്ന ഓണാഘോഷങ്ങളില്‍ മാവേലി വേഷം അണിഞ്ഞ് ബാലാജി സജീവമാണ്. നിരവധി പരിപാടികളില്‍ മാവേലി വേഷം കെട്ടുവാന്‍ ഒത്തിരിപ്പേരാണ് വൈക്കത്തെത്തുന്നത്. വൈക്കം കൂവളം വീട്ടില്‍ ഗോവിന്ദപൈയുടെയും മീരയുടെയും മകനായ ബാലാജി പൈ (34) ആണ് മാവേലി വേഷത്തില്‍ കേരളമാകെ അരങ്ങുതകര്‍ക്കുന്നത്. മാവേലി വേഷം അണിഞ്ഞുനില്‍ക്കുമ്പോള്‍ കയ്‌പ്പേറിയതും മനംനിറഞ്ഞതും സന്തോഷം തോന്നുന്നതുമായ ഒത്തിരി അനുഭവങ്ങളുണ്ട്. തൊണ്ണൂറിലധികം വയസ്സുള്ള അമ്മമാര്‍ മാവേലി വേഷം കെട്ടിനില്‍ക്കുമ്പോള്‍ കാലില്‍ വീണുവന്ദിക്കുന്നത് ഒരിക്കലും മറക്കാനാവില്ലെന്നും നാല് മാസം പ്രായമുള്ള കുട്ടികളെ അമ്മമാര്‍ മാവേലിയുടെ ഒക്കത്തിരുത്തുവാന്‍ ആഗ്രഹിച്ച് എത്താറുണ്ടെന്നും ബാലാജി പറയുന്നു. ഇന്‍ഡ്യന്‍ നേവി, കസ്റ്റംസ്, മഹാരാജാസ് കോളേജ്, മരിയന്‍ കോളേജ്, പിറവം അത്തച്ചമയം എന്നിവിടങ്ങളിലെല്ലാം ഹാട്രിക് തികച്ച് ബാലാജി മുന്നേറുകയാണ്. മാവേലി വേഷം കെട്ടി നില്‍ക്കുമ്പോള്‍ ചില സ്ഥലങ്ങളില്‍നിന്ന് ആക്ഷേപസ്വരത്തിലുള്ള പരിഹാസങ്ങള്‍ ഉണ്ടാകാറുണ്ടെന്ന് സന്തോഷത്തിനിടയിലും ബാലാജി കൂട്ടിച്ചേര്‍ക്കുന്നു. ഒരു ദിവസം ഒന്‍പത് മണിക്കൂറിലധികം സമയം മാവേലി വേഷമണിഞ്ഞ് നിന്നിട്ടുണ്ട്. പലപ്പോഴും വിശപ്പും ദാഹവുമെല്ലാം അകററിയാണ് ഇങ്ങനെ നില്‍ക്കുന്നത്. മാവേലിയോടുള്ള ആദരവും ബഹുമാനവും തന്നെയാണ് എന്നും എപ്പോഴും മാവേലി വേഷം അണിയുവാന്‍ പ്രചോദനം നല്‍കുന്നതെന്ന് ഈ യുവാവ് അടിവരയിടുന്നു.