Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കോണ്‍ഗ്രസ് മണ്ഡലം കമ്മററിയുടേതായി വന്ന പ്രസ്താവന തികച്ചും അടിസ്ഥാന രഹിതമാണെന്ന് ഉദയനാപുരം സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ ജി രാജു
07/09/2016

വൈക്കം: ഉദയനാപുരം സര്‍വ്വീസ് സഹകരണ ബാങ്ക് വഴി ക്ഷേമപെന്‍ഷനുകള്‍ ഗുണഭോക്താവിന്റെ വീട്ടില്‍ എത്തിച്ചു നല്‍കുന്ന പദ്ധതിയില്‍ ആരോപണം ഉന്നയിച്ച് കോണ്‍ഗ്രസ് മണ്ഡലം കമ്മററിയുടേതായി വന്ന പ്രസ്താവന തികച്ചും അടിസ്ഥാന രഹിതമാണെന്ന് ഉദയനാപുരം സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ ജി രാജു അറിയിച്ചു. 13-ാം വാര്‍ഡില്‍ പെന്‍ഷന്‍ വിതരണം ചെയ്തത് ബാങ്കിന്റെ കളക്ഷന്‍ ഏജന്റും കോണ്‍ഗ്രസിന്റെ വാര്‍ഡുമെമ്പറും ചേര്‍ന്നാണ്. ക്ലാരമ്മ എന്ന ഗുണഭോക്താവിന്റെ പെന്‍ഷന്‍ ഐ ഡി നമ്പരും സമാനപേരുള്ള മറെറാരു ഗുണഭോക്താവിന്റെ പെന്‍ഷന്‍ ഐ ഡി നമ്പരും പരിശോധിച്ചപ്പോള്‍ വന്ന സാങ്കേതിക പിശകാണ് ക്ലാരമ്മയുടെ പെന്‍ഷന്‍ കാര്യത്തില്‍ ഉണ്ടായത്. ഇത് ഉടന്‍ തന്നെ മനസ്സിലാക്കുകയും അപ്പോള്‍ തന്നെ തിരുത്തുകയും ചെയ്തിട്ടുള്ളതാണ്. വീട്ടുകാര്‍ക്ക് ഇത് സംബന്ധിച്ച് യാതൊരു പരാതിയുമില്ലെന്ന് ബാങ്കിനെ രേഖാമൂലം അറിയിച്ചിട്ടുണ്ട്. പെന്‍ഷന്‍ തുകയില്‍ യാതൊരുവിധ വ്യത്യാസവും വരുത്താന്‍ ആര്‍ക്കും സാധ്യമല്ലെന്നും ഇത് സംബന്ധിച്ച് എല്ലാ വിവരങ്ങളും ബാങ്കിന്റെ വെബ്‌സൈററില്‍ ലഭ്യമാണെന്നും പെന്‍ഷന്‍ തുക രേഖപ്പെടുത്തിയ സ്ലിപ്പ് ഉള്‍പ്പെടെ എല്ലാ വിവരങ്ങളും അപ്പോള്‍ തന്നെ ഗുണഭോക്താക്കള്‍ക്ക് നല്‍കുന്നുണ്ടെന്നും പ്രസിഡന്റ് അറിയിച്ചു. വസ്തുതകള്‍ ഇതായിരിക്കെ ആരോപണം ഉന്നയിച്ചത് കോണ്‍ഗ്രസ് ഗ്രൂപ്പ് വഴക്കിന്റെ ഭാഗമാണെന്നും പ്രസിഡന്റ് പറഞ്ഞു.