താലൂക്ക് എന്‍.എസ്.എസ് നേതൃസമ്മേളനം
07/09/2016
വൈക്കം താലൂക്ക് എന്‍.എസ്.എസ് നേതൃസമ്മേളനം യൂണിയന് പ്രസിഡന്റ് ഡോ. സി.ആര് വിനോദ്കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.
വൈക്കം: താലൂക്ക് എന്‍.എസ്.എസ് നേതൃസമ്മേളനം നടത്തി. താലൂക്കിലെ 96 കരയോഗങ്ങളുടെയും, വനിതസമാജങ്ങളുടെയും പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍ എന്നിവരാണ് സമ്മേളനത്തില്‍ പങ്കെടുത്തത്. താലൂക്ക് യൂണിയന് പ്രസിഡന്റ് ഡോ. സി.ആര് വിനോദ്കുമാര്‍ ഉദ്ഘാടനം ചെയ്തു. യൂണിയന് വൈസ്പ്രസിഡന്റ് എസ്.മധു അധ്യക്ഷത വഹിച്ചു. യൂണിയന് സെക്രട്ടറി കെ.വി വേണുഗോപാല്‍, പഞ്ചായത്ത് കമ്മിററി പ്രസിഡന്റ് എന്‍.ജി ബാലചന്ദ്രന്, എം.എസ്.എസ്.എസ് വൈസ് പ്രസിഡന്റ് എം.ഗോപാലകൃഷ്ണന്, വനിതായൂണിയന്‍ പ്രസിഡന്റ് കെ.ജി രാജലക്ഷ്മി, എന്‍.എസ്.എസ് ഇന്‍സ്പെക്ടര്‍ എസ്.മുരുകേശ് എന്നിവര്‍ പ്രസംഗിച്ചു.