Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സ്‌നേഹസംഗമം സംഘടിപ്പിക്കും.
07/09/2016

വൈക്കം: മറവന്‍തുരുത്ത് ഗ്രാമപഞ്ചായത്തിന്റെയും പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ സ്വാന്തനപരിചരണപരിപാടിയുടെ ഭാഗമായി നാളെ സ്‌നേഹസംഗമം സംഘടിപ്പിക്കും. സ്വാന്തനപരിചരണ പദ്ധതിയില്‍ ഉള്‍പ്പെട്ട രോഗികളെയും അവരുടെ ബന്ധുക്കളെയും പങ്കെടുപ്പിച്ചുകൊണ്ട് മറവന്‍തുരുത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നടത്തുന്ന സംഗമത്തിന്റെ ഉദ്ഘാടനം രാവിലെ ഒന്‍പതിന് സി.കെ ആശ എം.എല്‍.എ നിര്‍വഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് പി.വി ഹരിക്കുട്ടന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വര്‍ഗീസ് മുഖ്യപ്രഭാഷണം നടത്തും. പാലിയേറ്റീവ് പരിചരണവിഭാഗം നഴ്‌സ് ആതിര മനു റിപ്പോര്‍ട്ട് അവതരിപ്പിക്കും. ജില്ലാ പഞ്ചായത്ത് അംഗം പി.സുഗതന്‍, ഡപ്യൂട്ടി ഡി.എം.ഒമാരായ ഡോ. കെ.ആര്‍ രാജന്‍, ഡോ. വിദ്യാധരന്‍, പാലിയേറ്റീവ് കെയര്‍ ജില്ലാ ഓഫീസര്‍ ഡോ. സാറാമ്മ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ബി രമ, സ്റ്റാന്റിംഗ് കമ്മിററി ചെയര്‍മാന്‍മാരായ അഡ്വ. പി.വി കൃഷ്ണകുമാര്‍, പി.കെ മല്ലിക, കെ.എസ് വേണുഗോപാല്‍, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിററി ചെയര്‍മാന്‍ ടി.കെ രാജേന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം വി.ഭാസ്‌ക്കരന്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി മീര എന്‍.മേനോന്‍ എന്നിവര്‍ പ്രസംഗിക്കും. ചെമ്മനാകരി ഇന്‍ഡോ അമേരിക്കന്‍ ആശുപത്രിയിലെ ഫിസിയോതെറാപ്പി വിഭാഗം പ്രിന്‍സിപ്പാള്‍ കെ.എസ് ശരത് ബോധവല്‍ക്കരണ ക്ലാസ് നയിക്കും.