Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ദളിത് പീഡനങ്ങള്‍ക്കെതിരെ ശക്തമായ സമരങ്ങള്‍ സംഘടിപ്പിക്കാന്‍ കേരള വേലന്‍ മഹാസഭ നിര്‍ബന്ധിതരാകുമെന്ന് മഹാസഭ സംസ്ഥാന പ്രസിഡന്റ് ഡോ. എന്‍.വി ശശിധരന്‍.
07/09/2016
കേരള വേലന്‍ മഹാസഭ 106-ാം നമ്പര്‍ വൈക്കം ടൗണ്‍ ശാഖയുടെ കുടുംബസംഗമവും ഓണാഘോഷവും സംസ്ഥാന പ്രസിഡന്റ് ഡോ. എന്‍.വി ശശിധരന്‍ ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന ദളിത് പീഡനങ്ങള്‍ക്കെതിരെ ശക്തമായ സമരങ്ങള്‍ സംഘടിപ്പിക്കാന്‍ കേരള വേലന്‍ മഹാസഭ നിര്‍ബന്ധിതരാകുമെന്ന് മഹാസഭ സംസ്ഥാന പ്രസിഡന്റ് ഡോ. എന്‍.വി ശശിധരന്‍. മഹാസഭ 106-ാം നമ്പര്‍ വൈക്കം ടൗണ്‍ ശാഖയുടെ കുടുംബസംഗമവും ഓണാഘോഷവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഗുജറാത്തില്‍ നടന്ന ദളിത് പീഡനങ്ങളില്‍ യോഗം പ്രതിഷേധം രേഖപ്പെടുത്തി. കെ.രവി അധ്യക്ഷത വഹിച്ച യോഗത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം.എസ് ബാഹുലേയന്‍ മുഖ്യപ്രഭാഷണം നടത്തി. മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ ഉന്നതവിജയം നേടിയ അനുപമയ്ക്ക് താലൂക്ക് പ്രസിഡന്റ് വി.എന്‍ കുട്ടപ്പന്‍ അവാര്‍ഡ് നല്‍കി. മുന്‍താലൂക്ക് സെക്രട്ടറി വി.എസ് പ്രദീപ് ചികിത്സാസഹായവിതരണം നടത്തി. തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.