Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കയര്‍ തൊഴിലാളി പെന്‍ഷന്‍ വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം
07/09/2016

വൈക്കം: വര്‍ദ്ധിപ്പിച്ച നിരക്കിലുള്ള കയര്‍ തൊഴിലാളി പെന്‍ഷന്‍ വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നാളെ വൈക്കം സത്യഗ്രഹ സ്മാരകഹാളില്‍ നടക്കും. രാവിലെ 11ന് സി.കെ ആശ എം.എല്‍.എ സമ്മേളനം ഉദ്ഘാടനം ചെയ്യും. കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ കെ.കെ ഗണേശന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ പെന്‍ഷന്‍ വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നഗരസഭ ചെയര്‍മാന്‍ എന്‍.അനില്‍ ബിശ്വാസും, വര്‍ദ്ധിപ്പിച്ച മുന്‍കയര്‍തൊഴിലാളി പെന്‍ഷന്റെ ജില്ലാതല ഉദ്ഘാടനം എം.ജി യൂണിവേഴ്‌സിററി സിന്‍ഡിക്കേററ് അംഗം അഡ്വ. പി.കെ ഹരികുമാറും നിര്‍വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ ജയകുമാരി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പി.സുഗതന്‍, അഡ്വ. കെ.കെ രഞ്ജിത്ത്, കെ.ബി രമ, ശ്രീലതാ ബാലചന്ദ്രന്‍, അക്കരപ്പാടം ശശി, കെ.എസ് വേണുഗോപാല്‍, എം.കെ ശീമോന്‍, സുധാ വര്‍മ, ആര്‍.സന്തോഷ്, പി.എം ഷാജി, ജി.ബാലചന്ദ്രന്‍ എന്നിവര്‍ പ്രസംഗിക്കും.