പെന്ഷന് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചുവിതരണം
07/09/2016
വൈക്കം: കേരള സര്‍ക്കാരിന്റെ പ്രഖ്യാപിത പദ്ധതിയായ ക്ഷേമപെന്‍ഷനുകള്‍ വീട്ടിലെത്തിക്കുന്നതിന്റെ ഭാഗമായി മറവന്തുരുത്ത് പഞ്ചായത്ത് പത്താം വാര്‍ഡില്‍ താമസിക്കുന്ന കരിയില്‍ കാര്‍ത്യായനിക്ക് പെന്ഷന് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചുവിതരണം ചെയ്തു. ഒരാഴ്ചയിലധികമായി പനി ബാധിച്ച് കാര്‍ത്യായനി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പെന്‍ഷനുമായി ബാങ്ക് ജീവനക്കാരന് വീട്ടില്‍ എത്തിയപ്പോഴാണ് കാര്‍ത്യായനി ആശുപത്രിയില്‍ ചികിത്സയിലാണ് എന്നറിയുന്നത്. തുടര്‍ന്നാണ് പെന്ഷന് അര്‍ഹരായവര്‍ക്ക് നേരിട്ടു നല്‍കുന്നതിന്റെ ഭാഗമായി ബാങ്ക് ജീവനക്കാരനായ മനു സിദ്ധാര്ത്ഥന് തുക ആശുപത്രിയിലെത്തിച്ച് നല്‍കിയത്.