Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മഹാത്മാ അയ്യന്‍ങ്കാളിയുടെ 154-ാമത് ജയന്തി അവിട്ടാഘോഷം
07/09/2016

വൈക്കം: മഹാത്മാ അയ്യന്‍ങ്കാളിയുടെ 154-ാമത് ജയന്തി അവിട്ടാഘോഷം സെപ്‌ററംബര്‍ 15ന് കെ.പി.എം.എസ് വൈക്കം യൂണിയന്റെ നേതൃത്വത്തില്‍ വൈക്കത്ത് വിപുലമായ പരിപാടികളോടെ ആഘോഷിക്കും. യൂണിയന് കീഴിലുള്ള എല്ലാ ശാഖായോഗങ്ങളിലും അന്നേ ദിവസം അയ്യന്‍ങ്കാളിയുടെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചനയും, മധുരപലഹാര വിതരണവും, അനുസ്മരണ സമ്മേളനവും നടത്തും. വൈകിട്ട് 4ന് വൈക്കം ടൗണില്‍ സംയുക്ത ജന്മദിനഘോഷയാത്ര നടക്കും. 5മണിക്ക് വൈക്കം സത്യാഗ്രഹ മെമ്മോറിയല്‍ ഹാളില്‍ ജന്മദിന സമ്മേളനം നടക്കും. സമ്മേളനത്തില്‍ രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. വൈക്കം വലിയകവല എന്‍ എസ് എസ് ഓഡിറേറാറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ യൂണിയന്‍ പ്രസിഡന്റ് കെ ശശിധരന്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മററിയംഗം അനില്‍ കാരീക്കോട് യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി അജിത് കല്ലറ, യൂണിയന്‍ സെക്രട്ടറി ഉല്ലല മധു, ശശി, സനല്‍, പുഷ്പദാസ്, മോഹനന്‍, സതി പ്രഭാകരന്‍, ബിനു പ്രകാശന്‍, സിനി പ്രസാദ്, കനക രമണന്‍ എന്നിവര്‍ സംസാരിച്ചു. കെ ശശിധരന്‍ ചെയര്‍മാനായും ഉല്ലല മധു കണ്‍വീനറായും 101 അംഗ സ്വാഗതസംഘം കമ്മററി രൂപീകരിച്ചു.