Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പരിശുദ്ധ കന്യകാമറിയത്തിന്റെ പിറവി തിരുനാളും വി:മദര്‍ തെരേസയുടെയും വി:ഏവുപ്രാസ്യാമ്മയുടെയും സംയുക്ത തിരുനാള്‍ ആഘോഷവും
07/09/2016

വൈക്കം: വൈക്കം സെന്റ് ജോസഫ്‌സ് ഫൊറോനപള്ളിയില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ പിറവി തിരുനാളും വി:മദര്‍ തെരേസയുടെയും വി:ഏവുപ്രാസ്യാമ്മയുടെയും സംയുക്ത തിരുനാള്‍ ആഘോഷവും ഇന്നു നടക്കും. വൈകിട്ട് 5ന് ആഘോഷമായ തിരുനാള്‍ ദിവ്യബലി സന്ദേശം നല്കും. വചനോത്സവം പോട്ട-ചാലക്കുടി മാനേജര്‍ റവ.ഫാ. ജോസ് പുതിയപറമ്പില്‍ കാര്‍മ്മികനായിരിക്കും. തുടര്‍ന്ന് റവ.ഫാ.ഡോ.പോള്‍ചിററിനപ്പിള്ളിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ജലമാല പ്രദക്ഷിണം, ലദീഞ്ഞ് എന്നിവ നടക്കും. റവ.ഫാ.ആന്റണി വട്ടപ്പറമ്പിലിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ സമാപനാശീര്‍വാദം, തിരുശേഷിപ്പ് ചുംബനം എന്നിവ നടക്കും. തുടര്‍ന്ന് സാന്‍ജോസ് പാരിഷ് ഹാളില്‍ സ്‌നേഹവിരുന്ന് നടത്തും. തിരുനാള്‍ ആഘോഷത്തിന് ആവശ്യമായ ക്രമീകരണങ്ങള്‍ നടത്തിയതായി തിരുനാള്‍ പ്രസുദേന്തിമാരായ സി എം സി മഠം മദര്‍ സുപ്പീരിയര്‍, ജോബി ജോണ്‍ കാട്ടിത്തറ, ജീജോ ചെറിയാന്‍ കൊണ്ടിയില്‍ എന്നിവര്‍ അറിയിച്ചു.