Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സര്‍ക്കാര്‍ സ്ഥാപനത്തില്‍ മാനസിക പീഢനം.
06/09/2016

വൈക്കം: സര്‍ക്കാര്‍ സ്ഥാപനത്തില്‍ മാനസിക പീഢനം. കുഴഞ്ഞുവീണ ജീവനക്കാരിയെ ആശുപത്രിയിലാക്കി. വൈക്കത്തെ ആഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്റെ തോട്ടുവക്കത്തുള്ള ഓഫിസില്‍ കഴിഞ്ഞ ശനിയാഴ്ചയാണ് കൃഷിവകുപ്പിനും എല്‍ ഡി എഫ് ഗവണ്‍മെന്റിനും ദുഷ്‌പേരുണ്ടാക്കുന്ന സംഭവം അരങ്ങേറിയത്. പണിമുടക്കുദിവസം വരാത്ത ജീവനക്കാര്‍ ഹാജര്‍ വച്ചതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് മറെറാരു താല്‍ക്കാലിക ജീവനക്കാരന്‍ ഈ ജീവനക്കാരിയുടെ നേരെ തട്ടിക്കയറുകയും മ്ലേച്ഛമായ രീതിയില്‍ പുലഭ്യം പറയുകയും ചെയ്തു. പ്രശ്‌നമാകുമെന്ന് മനസ്സിലാക്കിയ ജീവനക്കാരന്‍ മേലുദ്യോഗസ്ഥനെ വിളിച്ച് ജീവനക്കാരിക്കെതിരെ പരാതിപ്പെട്ടു. കാര്യങ്ങളുടെ നിജസ്ഥിതി അന്വേഷിക്കാതെ മേലുദ്യോഗസ്ഥന്‍ ജീവനക്കാരിയെ ഫോണില്‍ വിളിച്ച് ശാസിക്കുകയും ചെയ്തു. ഇതെല്ലാമായപ്പോള്‍ മാനസിക സംഘര്‍ഷത്തെത്തുടര്‍ന്ന്്് ജീവക്കാരി ഓഫിസില്‍ കുഴഞ്ഞു വീണു. വിവരമറിഞ്ഞെത്തിയ ഭര്‍ത്താവാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയില്‍ നിന്നുള്ള ഇന്റിമേഷനെ തുടര്‍ന്ന് പ്രതികള്‍ക്കെതിരെ വൈക്കം പോലീസ് കേസ്സെടുത്തു. പത്ത് താല്‍ക്കാലിക ജീവനക്കാരും ഒരു സ്ഥിരം ജീവനക്കാരനും ഉള്ള ഈ ഓഫിസിലെ ക്രമക്കേടുകള്‍ക്കെതിരെ പ്രതികരിച്ച ജീവനക്കാരിയെ കഴിഞ്ഞ രണ്ടുവര്‍ഷമായി സ്ഥിരം ജീവനക്കാരനും അയാളുടെ ശിങ്കിടികളും കൂടി ഉപദ്രവിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഉപദ്രവം സഹിക്കവയ്യാതെ എം ഡിക്ക് പരാതി നല്‍കുകയും തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് അന്വേഷണം നടത്തി ഒരുവര്‍ഷം കഴിഞ്ഞിട്ടും യാതൊരു നടപടിയും ഉണ്ടായില്ല. ഒരു ജൂനിയര്‍ അസിസ്റ്റന്റ് ഒഴികെ എല്ലാവരും താല്‍ക്കാലിക ജീവനക്കാരായതിനാല്‍ ജോലി സംരക്ഷണം ഭയന്ന് ഇവിടുത്തെ ക്രമക്കേടുകള്‍ക്കെതിരെയും ഈ ജീവക്കാരിക്കെതിരെയും നടക്കുന്ന നീചമായ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയും ആരും പ്രതികരിക്കാറില്ല. സംഭവത്തെക്കുറിച്ച് വകുപ്പ് മന്ത്രി, വനിതാകമ്മീഷന്‍ എന്നിവര്‍ക്ക് പരാതി നല്‍കുവാന്‍ തീരുമാനിച്ചിരിക്കുകയാണ്.