Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ബ്യൂട്ടീപാര്‍ലര്‍ ഉടമയായ യുവതിയെയും ഭര്‍ത്താവിനെയും പോലീസ് അറസ്റ്റ് ചെയ്തു.
06/09/2016

വൈക്കം: മദ്യപിച്ച് കാറോടിച്ച് ഓട്ടോറിക്ഷയില്‍ ഇടിച്ച് അപകടം ഉണ്ടാക്കിയ ബ്യൂട്ടീപാര്‍ലര്‍ ഉടമയായ യുവതിയെയും ഭര്‍ത്താവിനെയും പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാത്രി ഏഴു മണിയോടെ വൈക്കം- എറണാകുളം റോഡില്‍ കൂട്ടുമ്മേല്‍ ഭാഗത്തായിരുന്നു അപകടം. തൃപ്പൂണിത്തുറ സ്റ്റാന്റിലെ വനിതാ ഓട്ടോഡ്രൈവര്‍ ജിനു ഓടിച്ച ഒട്ടോറിക്ഷയിലാണ് കാറിടിച്ചത്. ഒാട്ടോയില്‍ ജിനുവിന്റെ അമ്മ ലീലയും സഹോദരിയും നാലു കുട്ടികളും ഉണ്ടായിരുന്നു. 10 മാസം പ്രായമുള്ള കുഞ്ഞുമായാണ് അമ്മ ലീല പിന്‍സീററില്‍ ഇരുന്നിരുന്നത്. നാലു വയസുള്ള കുട്ടി സീററില്‍ നിന്നും ഒാട്ടോറിക്ഷക്കുള്ളിലേക്ക് തെറിച്ചു വീഴുകയും ചെയ്തു. ആര്‍ക്കും പരുക്കേല്‍ക്കാതെ രക്ഷപെടുകയായിരുന്നു. എന്നാല്‍ അപകടത്തിനു ശേഷമാണ് കാറോടിച്ചിരുന്ന കുലശേഖരമംഗലം ഇളംപള്ളില്‍ മിനി(41)യും, കാറില്‍ ഉണ്ടായിരുന്ന ഭര്‍ത്താവ് അനില്‍കുമാറും മദ്യപിച്ചിരുന്നതായി പരാതി ഉയര്‍ന്നത്. തുടര്‍ന്ന് നാട്ടുകാര്‍ ഒത്തുകൂടിയതോടെ വൈക്കം എസ്.ഐ എം.സാഹിലിനൊപ്പം വനിതാപോലീസുകാര്‍ സ്ഥലത്തെത്തി ഇരുവരേയും അറസ്റ്റ് ചെയ്യുകയായിരുന്നു. കാറും കസ്റ്റഡിയില്‍ എടുത്തു. വൈദ്യപരിശോധനയ്ക്കു ശേഷം ഇരുവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഇതിനു മുന്‍പും സമാനമായ രീതിയില്‍ മദ്യപിച്ച് വാഹനമോടിച്ച് ഇവര്‍ പിടിയിലായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.