Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സംഘടന രൂപീകരിച്ചു.
06/09/2016

വൈക്കം: ഉദയനാപുരം ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന്റെ കിഴക്കേനട കേന്ദ്രീകരിച്ച് വൈക്കം മുന്‍സിപ്പാലിററി 1-ാം വാര്‍ഡിലെയും ഉദയനാപുരം ഗ്രാമപഞ്ചായത്തിന്റെ 13-ാം വാര്‍ഡിലെയും മുപ്പത്തിയെട്ടുവീട്ടുകാര്‍ ചേര്‍ന്ന് ഉദയനാപുരം കിഴക്കേനട റസിഡന്‍സ് അസോസിയേഷന്‍ (ഉക്ര) എന്ന സംഘടന രൂപീകരിച്ചു. അസോസിയേഷന്‍ പ്രസിഡന്റായി കരിയില്‍ ഏ ഭാസ്‌ക്കരനെയും സെക്രട്ടറിയായി ചെറുപ്രായില്‍ പി ജി തങ്കച്ചനെയും മററു പതിനഞ്ചംഗ കമ്മററിയെയും തിരഞ്ഞെടുത്തു. ലാഭേച്ഛ ഇല്ലാതെ കക്ഷിരാഷ്ട്രീയങ്ങള്‍ക്കും മത, വര്‍ഗ്ഗ, വര്‍ണ്ണ, ഭാഷ, സാമ്പത്തിക ചിന്തകള്‍ക്കും അധീതമായി മാനവീകത മുറുകെ പിടിച്ചുകൊണ്ട് നാടിന്റെ പൊതുവായ നന്മയ്ക്കും തദ്ദേശവികസനത്തിനും വേണ്ടി നിലകൊള്ളുമെന്ന് സംഘടനാ ഭാരവാഹികള്‍ അറിയിച്ചു. ഏ ഭാസ്‌ക്കരന്റെ അദ്ധ്യക്ഷതയില്‍ കൂടിയ സമ്മേളനം നഗരസഭ ചെയര്‍മാന്‍ എന്‍ അനില്‍ബിശ്വാസ് ഉദ്ഘാടനം ചെയ്തു. ഉദയനാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാബു പി മണലൊടി, വൈക്കം നഗരസഭ ക്ഷേമകാര്യസ്റ്റാന്റിംഗ് കമ്മററി ചെയര്‍പേഴ്‌സണ്‍ രോഹിണിക്കുട്ടി അയ്യപ്പന്‍, 13-ാം വാര്‍ഡ് മെമ്പര്‍ മായഷിബു, ശ്രീവത്സന്‍, ശ്രീകുമാര്‍, പി ജി തങ്കച്ചന്‍, പി വി മോഹനന്‍ എന്നിവര്‍ പ്രസംഗിച്ചു. യോഗത്തോടനുബന്ധിച്ച് ജൈവകൃഷി പ്രശ്‌നങ്ങളും പരിഹാരവും എന്ന വിഷയത്തില്‍ വൈക്കം അനാമയ ഓര്‍ഗാനിക് ക്ലബ്ബിന്റെ ജനറല്‍ സെക്രട്ടറി പ്രേംലാല്‍ ക്ലാസ്സെടുത്തു.