Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ദേശീയ അധ്യാപക ദിനം ആചരിച്ചു
06/09/2016
വൈക്കം ആശ്രമം സ്‌ക്കൂളില്‍ അധ്യാപകദിനത്തില്‍ വിദ്യാര്‍ത്ഥികള്‍ നല്‍കിയ റോസാപ്പൂക്കളുമായി അധ്യാപകര്‍.

വൈക്കം: അക്ഷരമുററം ഇന്നലെ ഉണര്‍ന്നത് ധന്യനിമിഷങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചുകൊണ്ടായിരുന്നു. ദേശീയ അധ്യാപക ദിനത്തിന്റെ ഭാഗമായി വിരമിക്കപ്പെട്ട പ്രധാന അധ്യാപകര്‍ക്കും, സ്‌ക്കൂളിലെ ഇപ്പോഴത്തെ അധ്യാപകര്‍ക്കുമെല്ലാം റോസാപ്പൂക്കള്‍ നല്‍കിയാണ് ക്ഷേത്രനഗരിയിലെ സ്മാരകമായ ആശ്രമം സ്‌ക്കൂള്‍ അധ്യാപകദിനത്തെ വരവേററത്. ഒട്ടുമിക്ക വിദ്യാലയങ്ങളിലും ഗംഭീര പരിപാടികളാണ് അധ്യാപകദിനത്തിന്റെ ഭാഗമായി നടന്നത്. വിദ്യാര്‍ത്ഥികളും അധ്യാപകരും രക്ഷിതാക്കളുമെല്ലാം അക്ഷരമുററത്തേക്ക് ഒഴുകിയെത്തിയത് ചടങ്ങിനെ പ്രൗഢഗംഭീരമാക്കി.
വൈക്കം സത്യഗ്രഹ മെമ്മോറിയല്‍ (ആശ്രമം) സ്‌ക്കൂളില്‍ അധ്യാപക ദിനത്തോടനുബന്ധിച്ച് നടന്ന ആഘോഷപരിപാടികളില്‍ പി.ടി.എ പ്രസിഡന്റ് ഷാജി മാടയില്‍ അധ്യക്ഷത വഹിച്ചു. പൂര്‍വ അധ്യാപകരായ ഒ.വി ഔസേഫ്, ദാമു മാസ്റ്റര്‍, കെ.വി ജഗജിത്ത്, എന്‍.സൗദാമിനി എന്നിവരെ ആദരിച്ചു. തുടര്‍ന്ന് വിദ്യര്‍ത്ഥികള്‍ക്ക് സന്ദേശം നല്‍കി. സ്‌ക്കൂളിലെ മുഴുവന്‍ അധ്യാപകരെയും കുട്ടികള്‍ പുഷ്പം നല്‍കി സ്വീകരിച്ചു. ജീവിതശൈലി എന്ന വിഷയത്തില്‍ റിട്ട. പി.എസ്.എ ഓഫീസര്‍ രമണന്‍ കടമ്പറ ക്ലാസ് നയിച്ചു. സ്‌ക്കൂള്‍ പ്രിന്‍സിപ്പാള്‍മാരായ കെ.വി പ്രദീപ്കുമാര്‍, പി.ആര്‍ ബിജി, വി.എച്ച്.എസ്.ഇ മേധാവി ഷാജി ടി.കുരുവിള, പ്രിയ ഭാസ്‌ക്കര്‍, ബാബുരാജ്, സാലി ജോര്‍ജ്ജ്, എസ്.സീത, ആനന്ദ് ടി.ശ്രീനി എന്നിവര്‍ പ്രസംഗിച്ചു. സ്‌ക്കൂളിലെ 2800 കുട്ടികളും, അധ്യാപകരും, അനധ്യാപകരും, പൂര്‍വ അധ്യാപകരും ചടങ്ങില്‍ സംബന്ധിച്ചു.

വൈക്കം ഗവണ്‍മെന്റ് ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌ക്കൂളില്‍ പി.ടി.എയുടെയും വിദ്യാര്‍ത്ഥികളുടെയും നേതൃത്വത്തില്‍ അധ്യാപകദിനം ആചരിച്ചു. സീനിയര്‍ അധ്യാപിക സിനിമോള്‍ ദിനാചരണം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പി.ഡി സുരേഷ്‌കുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മുന്‍അധ്യാപകരായ എന്‍.നാരായണഅയ്യര്‍, എന്‍.ശ്യാമള, ഗോപാലകൃഷ്ണന്‍ നായര്‍, അബ്ദുല്‍ റഹ്മാന്‍ റാവുത്തര്‍, എസ്.ശ്യാമള, ഇപ്പോഴത്തെ സ്‌ക്കൂള്‍ പ്രിന്‍സിപ്പാള്‍ ടി.ഡി ശശികല, സീനിയര്‍ അധ്യാപകന്‍ എന്‍.പ്രസാദ് എന്നിവരെ വിദ്യാര്‍ത്ഥികള്‍ പൊന്നട അണിയിച്ചും ഗുരുവന്ദനം അര്‍പ്പിച്ചും ആദരിച്ചു. അതോടൊപ്പം സ്‌ക്കൂളിലെ അമ്പതോളം അധ്യാപകരെ പൂച്ചെണ്ട് നല്‍കി സ്വീകരിച്ചു. എന്‍.ശ്യാമള ക്ലാസ് നയിച്ചു. പി.ടി.എ വൈസ് പ്രസിഡന്റ് കെ.സുരേന്ദ്രന്‍ നായര്‍, സ്‌ക്കൂള്‍ ലീഡര്‍ കാര്‍ത്തിക്, ഹരിശങ്കര്‍, രാമചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.

വെച്ചൂര്‍ എന്‍.എസ്.എസ് ഹൈസ്‌ക്കൂളില്‍ അധ്യാപകദിനം വിപുലമായി ആഘോഷിച്ചു. എം.പി.ടി.എ പ്രസിഡന്റ് മായാ ഷാജി അധ്യക്ഷത വഹിച്ച ചടങ്ങില്‍ സ്‌ക്കൂളിലെ മുന്‍അധ്യാപകരായ സി.കെ രാമാനുജന്‍ നായര്‍, പി.എന്‍ ശാന്തകുമാരി എന്നിവരെ പൊന്നാടയണിയിച്ച് ആദരിച്ചു. സ്‌ക്കൂള്‍ ഹെഡ്മിസ്ട്രസ്സ് എ.അംബിക, ചന്ദ്രബാബു, ശ്രീജ, ശ്രീകല എസ്.നായര്‍, ഉഷ എന്നിവര്‍ പ്രസംഗിച്ചു.