Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മതേതരത്വം കാത്തുസൂക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധരാവണം
06/09/2016
തലയോലപ്പറമ്പ് 907-ാം നമ്പര്‍ എന്‍എസ്എസ് കരയോഗത്തില്‍ പുതുതായി പണികഴിപ്പിച്ച ഓഡിറേറാറിയത്തിന്റെ ഉദ്ഘാടനം എന്‍.എസ്.എസ് പ്രസിഡന്റ് പി.എന്‍. നരേന്ദ്രനാഥന്‍ നായര്‍ നിര്‍വഹിക്കുന്നു

തലയോലപ്പറമ്പ്: നായര്‍ സമുദായാംഗങ്ങള്‍ മതേതരത്വം കാത്തുസൂക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധരാവണമെന്ന് എന്‍.എസ്.എസ് പ്രസിഡന്റ് പി.എന്‍ നരേന്ദ്രനാഥന്‍ നായര്‍. തലയോലപ്പറമ്പ് 907-ാം നമ്പര്‍ എന്‍.എസ്.എസ് കരയോഗത്തിനു ചിറ്റേത്ത് പുത്തന്‍പുരയില്‍ ഡോ. വി.രാമചന്ദ്രന്‍ നായര്‍ ഭാര്യ ഡോ. പി.കെ സരസ്വതിയമ്മയുടെ ഓര്‍മയ്ക്കായി പണികഴിപ്പിച്ചുനല്‍കിയ ഓഡിറേറാറിയം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കരയോഗം പ്രസിഡന്റ് ജി.സുകുമാരന്‍ നായര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.പി രാജേഷ്, യൂണിയന്‍ പ്രസിഡന്റ് ഡോ. സി.ആര്‍ വിനോദ്കുമാര്‍, സെക്രട്ടറി കെ.വി വേണുഗോപാല്‍, എന്‍.ഗോപാലകൃഷ്ണന്‍, കെ.എസ് സാജുമോന്‍, എന്‍.പി പ്രേംകുമാര്‍, കെ.വിനോദ്കുമാര്‍, എന്‍. അശ്വനികുമാര്‍, ഡി.കെ രാജഗോപാല്‍, സിനി ദിലീപ്, ഐശ്വര്യ, രാജലക്ഷ്മി എന്നിവര്‍ പ്രസംഗിച്ചു.