Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മണ്ണുപരിശോധന പരിശീലന പരിപാടി
06/09/2016
ചെമ്പ് ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ കര്‍ഷകര്‍ക്കായി സംഘടിപ്പിച്ച മണ്ണുപരിശോധന പരിശീലന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍ ചിത്രലേഖ ഉദ്ഘാടനം ചെയ്യുന്നു

തലയോലപ്പറമ്പ്: ചെമ്പ് ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ കര്‍ഷകര്‍ക്കായി മണ്ണുപരിശോധന പരിശീലന പരിപാടി സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍ ചിത്രലേഖ ഉദ്ഘാടനം ചെയ്തു. കാര്‍ഷിക സര്‍വകലാശാല മുന്‍പ്രൊഫസര്‍ ഡോ. എന്‍.കെ ശശിധരന്‍ ക്ലാസ് നയിച്ചു. കൃഷി അസിസ്റ്റന്റുമാരായ ഡോ. എം.ദിലീപ്, ദീപക്ദാസ്, പി.പി ബിജു, ആത്മ ഫീല്‍ഡ് അസിസ്റ്റന്റ് ആശ എന്നിവര്‍ പ്രസംഗിച്ചു.