Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ജന്മദിനം ആഘോഷിച്ചു.
06/09/2016

വൈക്കം: തോട്ടകം നാരായണ ഗുരുവിചാരകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ വൈക്കം സത്യഗ്രഹ സമരനായകനും സ്വാതന്ത്ര്യ സമരസേനാനിയും എസ്.എന്‍.ഡി.പി യോഗം സംഘടനാ സെക്രട്ടറിയുമായിരുന്ന ടി.കെ മാധവന്റെ 131-ാമത് ജന്മദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. എസ്.എന്‍.ഡി.പി യോഗം 116-ാം തോട്ടകം ശാഖാ സെക്രട്ടറി കെ.ബി സുനില്‍കുമാര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. സി.കെ കേശവന്‍ സ്മാരക യു.പി സ്‌ക്കൂളില്‍ നടന്ന യോഗത്തില്‍ വിചാരകേന്ദ്രം പ്രസിഡന്റ് കെ.വിജയന്‍ അധ്യക്ഷത വഹിച്ചു. വാചാരകേന്ദ്രം ഡയറക്ടര്‍ രമണന്‍ കടമ്പറ മുഖ്യപ്രഭാഷണം നടത്തി. കോ-ഓര്‍ഡിനേററര്‍ വി.പ്രഭാകരന്‍, സെക്രട്ടറി ബി.മുരളീധരന്‍, പി.പി സലിം, ഒ.കെ രാജേഷ്, വിജയന്‍, വി.വി മോഹനന്‍, പി.എ പുരുഷോത്തമന്‍, രാധാ വാസവന്‍ എന്നിവര്‍ പ്രസംഗിച്ചു.