Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മദര്‍ തെരേസയുടെ വേഷം ധരിച്ച് ബാലികമാരുടെ റാലി.
05/09/2016
അച്ചിനകം സെന്റ് ആന്റണീസ് ഇടവകയില്‍ മദര്‍ തെരേസയുടെ വിശുദ്ധപദവി പ്രഖ്യാപനത്തോടനുബന്ധിച്ചു നടത്തിയ റാലി

വൈക്കം: തെരുവിലെ പാവങ്ങളെ സ്‌നേഹിച്ചും ശുശ്രൂഷിച്ചും വിശുദ്ധിയുടെ പൂര്‍ണ്ണതയിലേക്കുയര്‍ന്ന മദര്‍ തെരേസയുടെ വേഷം ധരിച്ച് ബാലികമാരുടെ റാലി. അച്ചിനകം സെന്റ് ആന്റണീസ് ഇടവകയിലെ വിശ്വാസപരിശീലന വിഭാഗത്തിന്റെ നേതൃത്വത്തില്‍ മദര്‍ തെരേസയുടെ വിശുദ്ധപദവി പ്രഖ്യാപനത്തോടനുബന്ധിച്ചാണ് റാലി നടത്തിയത്. വികാരി ഫാ.ജോസ് ചാനേലി, ബ്രദര്‍ ജിഫിന്‍ കൈതാരം, ബ്രദര്‍ ജിനു കൈതക്കളം, ഡാലിയ ജോസ് എന്നിവര്‍ നേതൃത്വം നല്‍കി.