Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അംഗന്‍വാടി ഉദ്ഘാടനം
05/09/2016
തലയോലപ്പറമ്പ് പഞ്ചായത്ത് 11-ാം വാര്‍ഡില്‍ പുതിയതായി പണികഴിപ്പിച്ച 131-ാംനമ്പര്‍ അംഗന്‍വാടി സി.കെ. ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു

തലയോലപ്പറമ്പ്: അംഗന്‍വാടിയുടെ ഉദ്ഘാടനം കോലത്താറിനെ ഉത്സവലഹരിയിലാഴ്ത്തി. തലയോലപ്പറമ്പ് പഞ്ചായത്ത് 11-ാം വാര്‍ഡില്‍ പുതുതായി പണികഴിപ്പിച്ച 131-ാംനമ്പര്‍ അംഗന്‍വാടിയുടെ ഉദ്ഘാടനമാണ് നാടിനുത്സവമായത്. ബസ്്സ്റ്റാന്റ് ജംഗ്ഷനില്‍നിന്നും വാദ്യമേളങ്ങളുടെ അകമ്പടിയോടെ വാര്‍ഡ്് മെമ്പര്‍ കെ.കെ ഷാജിയുടെ നേതൃത്വത്തില്‍ ഗ്രാമവാസികളായ നൂറുകണക്കിന് സ്ത്രീകളും എം.എല്‍.എയും ഒരേവേഷമണിഞ്ഞ് നഗരവീഥിയിലൂടെ നടത്തിയ ഘോഷയാത്ര കാണികള്‍ക്ക് നവ്യാനുഭവമായി. സി.കെ. ആശ എം.എല്‍.എ അംഗന്‍വാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വി.ജി മോഹനന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാപഞ്ചായത്ത് അംഗം കലാ മങ്ങാട്ട്, ബ്ലോക്ക് പഞ്ചായത്ത് അംഗം സി.എന്‍ സന്തോഷ്, ജസി വര്‍ഗീസ്, എം.അനില്‍കുമാര്‍, സജിമോന്‍ വര്‍ഗീസ്, ഇ.കെ രാധാകൃഷ്ണന്‍, കെ.കെ ബിസ്മിമോള്‍, മോളി കുര്യന്‍, കെ.എസ് ഉണ്ണികൃഷ്ണന്‍, മോളി ആന്റണി, തുളസി മധുസൂദനന്‍, വി.കെ രവി, വിജയകുമാരി രാമചന്ദ്രന്‍, നിര്‍മല മാര്‍ട്ടിന്‍, പി.പി കലേശന്‍, രാജീവ്, വി.കെ ഓമന, സി.പി വേണു എന്നിവര്‍ പ്രസംഗിച്ചു.