Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ജൈവപച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം
05/09/2016
ബ്രഹ്മമംഗലം വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌ക്കൂളിലെ ജൈവപച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം ചെമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍ ചിത്രലേഖ നിര്‍വഹിക്കുന്നു

തലയോലപ്പറമ്പ്: ബ്രഹ്മമംഗലം വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌ക്കൂളിലെ ജൈവപച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം ചെമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍ ചിത്രലേഖ നിര്‍വഹിച്ചു. ഓണത്തിന് വിഷരഹതി പച്ചക്കറി ഉപയോഗിച്ച് ഓണസദ്യ എന്ന ലക്ഷ്യവുമായി കൃഷിചെയ്ത വെണ്ട, പയര്‍, വഴുതന, തക്കാളി, പച്ചമുളക്, ചേമ്പ്, വാഴ തുടങ്ങിയ പച്ചക്കറികളുടെ ആദ്യഘട്ട വിളവെടുപ്പാണ് നടത്തിയത്. ചടങ്ങില്‍ ഹെഡ്മിസ്ട്രസ്സ് കെ.കെ മേരി, പി.ടി.എ പ്രസിഡന്റ് കെ.പി രമേശന്‍, ടി.ആര്‍ സുഗതന്‍, കെ.ജെ ലാല്‍ എന്നിവര്‍ പങ്കെടുത്തു.