Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ജനപക്ഷ സൂചനകള്‍ വ്യക്തമാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍
05/09/2016
സി.പി.ഐ ജില്ലാ ലീഡേഴ്‌സ് ക്യാമ്പ് വൈക്കത്ത് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: എല്‍.ഡി.എഫ് സര്‍ക്കാര്‍ നൂറുദിവസം പിന്നിടുമ്പോള്‍ സര്‍ക്കാര്‍ നടപ്പിലാക്കാന്‍ പോകുന്ന ജനപക്ഷ സൂചനകള്‍ വ്യക്തമാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. ജില്ലാ ലീഡേഴ്‌സ് ക്യാമ്പ് വൈക്കത്ത് ചെത്തുതൊഴിലാളി യൂണിയന്‍ ഓഫീസ് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാലഘട്ടത്തിനനുസരിച്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ സുസജ്ജമാക്കി മുന്നോട്ടുപോകണം. പുതിയ കാലഘട്ടത്തിന്റെ വെല്ലുവിളികള്‍ ഏറെറടുക്കാന്‍ കഴിയുംവിധം പ്രവര്‍ത്തനങ്ങളെ കോര്‍ത്തിണക്കമെന്നും കാനം പറഞ്ഞു. പാലാ മണ്ഡലം സെക്രട്ടറി ബാബു കെ.ജോര്‍ജ്ജ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സി.കെ ശശിധരന്‍ സംഘടനാറിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഇന്‍ഡ്യയിലെയും കേരളത്തിലെയും സാമ്പത്തിക-സാമൂഹിക സ്ഥിതിഗതികള്‍ എന്ന വിഷയത്തില്‍ കാനം രാജേന്ദ്രനും, പാര്‍ട്ടി സംഘടന എന്ന വിഷയത്തില്‍ സംസ്ഥാന കൗണ്‍സില്‍ അംഗം ടി.എന്‍ രമേശനും ക്ലാസ് എടുത്തു. ക്യാമ്പിന്റെ സമാപനദിവസമായ ഇന്നലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ബഹുജന സംഘടനകളും പാര്‍ട്ടി പെരുമാററ ചട്ടവും എന്ന വിഷയത്തില്‍ സംസ്ഥാന കൗണ്‍സില്‍ അംഗം ആര്‍.സുശീലന്‍ ക്ലാസ് എടുത്തു.