Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം ബ്ലോക്ക് പഞ്ചായത്തിന്റെ 2016-17-ലെ വാര്‍ഷിക പദ്ധതിയില്‍ 3 കോടി 78 ലക്ഷം രൂപയുടെ പദ്ധതിക്ക് ജില്ലാ ആസൂത്രണസമിതിയുടെ അംഗീകാരം
03/09/2016

വൈക്കം: വൈക്കം ബ്ലോക്ക് പഞ്ചായത്തിന്റെ 2016-17-ലെ വാര്‍ഷിക പദ്ധതിയില്‍ 3 കോടി 78 ലക്ഷം രൂപയുടെ പദ്ധതിക്ക് ജില്ലാ ആസൂത്രണസമിതിയുടെ അംഗീകാരം ലഭിച്ചു. പൊതു വിഭാഗത്തില്‍ 2.43 കോടി രൂപയും എസ്.സി.പിയില്‍ 1.02 കോടി രൂപയും ററി.എസ്.പിയില്‍ 3.35 ലക്ഷം രൂപയ്ക്കുമുള്ള പദ്ധതികളാണ് ഏറെറടുത്തിട്ടുള്ളത്. കാര്‍ഷിക മേഖലയില്‍ നെല്‍കൃഷിക്കും ജൈവ പച്ചക്കറികൃഷിക്കും മുന്തിയ പരിഗണനയാണ് നല്‍കിയിട്ടുള്ളത്. കൂടാതെ ബ്ലോക്ക് പ്രദേശത്തെ പ്ലാസ്റ്റിക്ക് വിമുക്ത മേഖലയാക്കുന്നതിനുവേണ്ടി ബ്ലോക്കുതലത്തില്‍ ഇദംപ്രഥമമായി 24 ലക്ഷം രൂപമുടക്കി പ്ലാസ്റ്റിക്ക് ഷ്രെഡിംഗ് യൂണിററ് ആരംഭിക്കുന്നതിന് പദ്ധതി ഏറെറടുത്തിട്ടുണ്ട്. അശരണരായ രോഗികള്‍ക്ക് പാലിയേററീവ് സംരക്ഷണത്തിനും വയോജനങ്ങള്‍ക്ക് ശ്രവണസഹായി നല്‍കുന്നതിനും ഭിന്നശേഷിയുള്ളവര്‍ക്ക് മുച്ചക്രവാഹനം നല്‍കുന്നതിനുമുള്ള പദ്ധതികള്‍ക്കാണ് ജില്ലാ ആസൂത്രണസമിതി അംഗീകാരം നല്‍കിയിട്ടുള്ളത്.