Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ലൈഫ് ഇന്‍ഷ്വറന്‍സ് കോര്‍പ്പറേഷന്‍ രൂപീകരണത്തിന്റെ 60-ാമ വാര്‍ഷികാഘോഷം
03/09/2016
എല്‍.ഐ.സി രൂപീകരണത്തിന്റെ 60-ാമത് വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് നടത്തുന്ന ഇന്‍ഷ്വറന്‍സ് വാരാചരണം വൈക്കം ബ്രാഞ്ച് അങ്കണത്തില്‍ സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: ലൈഫ് ഇന്‍ഷ്വറന്‍സ് കോര്‍പ്പറേഷന്‍ രൂപീകരണത്തിന്റെ 60-ാമത് വാര്‍ഷികാഘോഷം വൈക്കം ബ്രാഞ്ച് അങ്കണത്തില്‍ സമുചിതമായി സംഘടിപ്പിച്ചു. ബ്രാഞ്ച് മാനേജര്‍ വി.കെ സാബു അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഇന്‍ഷ്വറന്‍സ് വാരാചരണത്തിന്റെ ഉദ്ഘാടനം സി.കെ ആശ എം.എല്‍.എ നിര്‍വഹിച്ചു. ആഘോഷപരിപാടികളുടെ ഭാഗമായി സമര്‍ത്ഥരായ വിദ്യാര്‍ത്ഥികളെ ആദരിക്കല്‍, വിദ്യാലയങ്ങളില്‍ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള ധനസഹായം, പോളിസി ഹോള്‍ഡേഴ്‌സ് ഡേ, ഏജന്റ്‌സ് ഡേ എന്നിവ നടത്തും. കടുത്തുരുത്തി സാററലൈററ് ഓഫീസ് മാനേജര്‍ എം.വി ശ്രീകുമാരി, മാത്യു ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. ബ്രാഞ്ച് ഓഫീസിലെ ജീവനക്കാര്‍, ഫീല്‍ഡ് പ്രവര്‍ത്തകര്‍, പോളിസി ഉടമകള്‍ എന്നിവര്‍ പങ്കെടുത്തു.