Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ശാസ്ത്രീയമായ ജലസുരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കുന്നു
03/09/2016

വൈക്കം: കേരള ശാസ്ത്രസാഹിത്യപരിഷത്ത് ഈ വര്‍ഷം ഏറെറടുത്തിട്ടുള്ള ജലസുരക്ഷ, ജീവസുരക്ഷ പരിപാടിയുടെ ഭാഗമായി ടി വി പുരത്തെ ജലസമ്പത്തിനെ സംരക്ഷിക്കുന്നതിനും ശാസ്ത്രീയമായ ജലസുരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കുന്നതിനുമായി ജനകീയമായ ഒരു പരിസരസമിതി രൂപീകരിക്കുന്നു. ഇന്ന് വൈകുന്നേരം 3മണിക്ക് ടി വി പുരം അക്ഷയ ഇ കേന്ദ്രത്തിലാണ് രൂപീകരണയോഗം. യോഗത്തില്‍ പരിഷത്ത് ഗവേഷണ സ്ഥാപനമായ ഐ ആര്‍ ടി സി പാലക്കാട് മഴവെള്ള കൊയ്ത്തിനായി രൂപപ്പെടുത്തിയിട്ടുള്ള കിണര്‍ റീചാര്‍ജ്ജിംഗ് സംവിധാനം പരിചയപ്പെടുത്തും. താല്‍പ്പര്യമുള്ളവര്‍ക്ക് പരിപാടിയില്‍ പങ്കെടുക്കാം. അന്വേഷണങ്ങള്‍ക്ക് 9446862618 എന്ന നമ്പരില്‍ ബന്ധപ്പെടുക.