Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ക്ഷേമപെന്‍ഷന്‍ വിതരണത്തില്‍ താളപ്പിഴവുകളെന്ന് വ്യാപക ആക്ഷേപം.
03/09/2016

വൈക്കം: ഉദയനാപുരം പഞ്ചായത്തില്‍ ഉദയനാപുരം സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ നടത്തുന്ന ക്ഷേമപെന്‍ഷന്‍ വിതരണത്തില്‍ താളപ്പിഴവുകളെന്ന് വ്യാപക ആക്ഷേപം. കഴിഞ്ഞ ബുധനാഴ്ച ഉദയനാപുരം സര്‍വീസ് സഹകരണ ബാങ്കില്‍നിന്നും ചുമതലപ്പെടുത്തിയ ആള്‍ പിതൃകുന്നം കുററിക്കാട്ട് വീട്ടില്‍ ക്ലാരമ്മയ്ക്ക് പെന്‍ഷനായി കൊടുത്തത് 5000 രൂപയാണ്. എന്നാല്‍ തുകയില്‍ സംശയം തോന്നിയ ക്ലാരമ്മയുടെ മകന്‍ ഐ.ഡി നമ്പറുമായി ഇന്റര്‍നെററില്‍ പരിശോധിച്ചപ്പോള്‍ ക്ലാരമ്മയ്ക്ക് കിട്ടേണ്ട തുക 15000 രൂപയാണെന്ന് അറിയാന്‍ കഴിഞ്ഞു. ഈ വിഷയം തൊട്ടടുത്തുള്ള പഞ്ചായത്ത് മെമ്പറെ അറിയിച്ചതിനെ തുടര്‍ന്ന് അദ്ദേഹം ബന്ധപ്പെട്ട കക്ഷികളെ വിവരം അറിയിച്ചു. തുടര്‍ന്ന് രാത്രിയില്‍ തന്നെ ബാക്കി തുകയായ 10000 രൂപ വീട്ടിലെത്തിച്ച് ബന്ധപ്പെട്ടവര്‍ തടിയൂരുകയായിരുന്നു. സംഭവം വിവാദമായതോടെ നാട്ടിലെ ആള്‍ക്കാര്‍ക്കിടയില്‍ വ്യാപകമായി സംശയം ജനിച്ചിരിക്കുകയാണ്. കമ്പ്യൂട്ടറില്‍ യാതൊരു പരിജ്ഞാനവും ഇല്ലാത്ത പാവങ്ങള്‍ക്കും ഇത് സംഭവിച്ചിട്ടുണ്ടോയെന്ന് സംശയിക്കുന്നതായി കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് വി.ബിന്‍സ്, പഞ്ചായത്ത് പ്രതിപക്ഷനേതാവ് വി.ബിന്‍സ് എന്നിവര്‍ പറഞ്ഞു.