Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വഴിയോരങ്ങളില്‍ വില്‍ക്കുന്ന കടല്‍ മത്സ്യങ്ങള്‍ പലതും പഴകിയതും രാസവസ്തുക്കള്‍ കലര്‍ന്നതുമാണെന്ന് പരക്കെ ആക്ഷേപം.
03/09/2016

വൈക്കം: മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ വഴിയോരങ്ങളില്‍ വില്‍ക്കുന്ന കടല്‍ മത്സ്യങ്ങള്‍ പലതും പഴകിയതും രാസവസ്തുക്കള്‍ കലര്‍ന്നതുമാണെന്ന് പരക്കെ ആക്ഷേപം. ഇതിനെതിരെ വ്യാപകമായ പരാതി ഉയര്‍ന്നിട്ടും പരിശോധനകള്‍ നടത്തുവാന്‍ ഉത്തരവാദിത്വപ്പെട്ടവര്‍ ആരും തന്നെ തയ്യാറാകുന്നില്ല. എന്നാല്‍ ചില സ്ഥലങ്ങളില്‍ നല്ല മത്സ്യങ്ങള്‍ ലഭിക്കുന്നുമുണ്ട്. ചിലര്‍ നടത്തുന്ന മോശക്കച്ചവടം ഈ മേഖലയെത്തന്നെ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്ന സ്ഥിതിവിശേഷമാണ്. കഴിഞ്ഞ ദിവസം വടയാര്‍ മുതല്‍ ചാലപ്പറമ്പ് വരെയുള്ള റോഡില്‍ പ്രവര്‍ത്തിക്കുന്ന ഒരു വഴിയോര മത്സ്യക്കച്ചവടക്കാരനില്‍ നിന്നുവാങ്ങിയ മീന്‍ കഴിച്ച് ഒരു കുടുംബത്തിലെ മൂന്ന് അംഗങ്ങള്‍ക്കും ഇവരുടെ വീട്ടില്‍ അതിഥിയായെത്തിയ ആള്‍ക്കും വായിക്കുള്ളില്‍ പൊള്ളലേററിരുന്നു. മത്സ്യത്തിനുള്ളില്‍ ഇത് ചീഞ്ഞുപോകാതിരിക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തുവിന്റെ അമിത ഉപയോഗമാണ് വായില്‍ പൊള്ളലേല്‍ക്കാന്‍ കാരണമെന്ന് പറയപ്പെടുന്നു. ചൂര, കുടുക്ക, കേര, അയല തുടങ്ങിയ മത്സ്യങ്ങളിലാണ് ഗുരുതരഭവിഷത്തുകള്‍ സൃഷ്ടിക്കുന്ന രാസവസ്തുക്കളുടെ ഉപയോഗം കൂടുതലായി കണ്ടുവരുന്നത്. നിരവധി പേര്‍ ഇതുസംബന്ധിച്ച പരാതികളുമായി രംഗത്തുണ്ടെങ്കിലും ഇതിനെതിരേ ആരെ സമീപിക്കണമെന്ന അജ്ഞത ഇവര്‍ക്കിടയില്‍ നിലകൊള്ളുന്നു. ഭക്ഷ്യവകുപ്പ് അധികാരികള്‍ ഈ വിഷയത്തില്‍ കരുതലോടെ ഇടപെടലുകള്‍ നടത്തണം. ഇല്ലെങ്കില്‍ ഓണക്കാലമടുക്കുന്നതോടെ കാര്യങ്ങള്‍ പിടിവിട്ടുപോയേക്കാം.