Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കെ എസ് ആര്‍ ടി സി വൈക്കം ഡിപ്പോയ്ക്ക് ഓണസമ്മാനമായി ഒരു ബസ്സുകൂടി
03/09/2016

വൈക്കം: കെ എസ് ആര്‍ ടി സി വൈക്കം ഡിപ്പോയ്ക്ക് ഓണസമ്മാനമായി ഒരു ബസ്സുകൂടി പുതിയതായി അനുവദിച്ചെന്ന് സി കെ ആശ എം എല്‍ എ അറിയിച്ചു. മാവേലിക്കര റീജിയണല്‍ വര്‍ക്ക്‌ഷോപ്പില്‍ നിന്നും ഇന്നലെ ബസ് വൈക്കം ഗ്യാരേജില്‍ എത്തി. ഏറെ പരാധീനതകളിലൂടെ കടന്നുപോകുന്ന വൈക്കം ഡിപ്പോയുടെ കാര്യക്ഷമമായ പ്രവര്‍ത്തനം ഉറപ്പാക്കുന്നതിനായി നടത്തിയ നിരന്തര പരിശ്രമങ്ങളുടെ ഫലമായാണ് രണ്ടാമത്തെ ബസ് വൈക്കത്തിന് ലഭിച്ചത്. പുതിയ ബസിന്റെ റൂട്ട് നിശ്ചയിച്ചിട്ടില്ല. നിലവിലുള്ള ഷെഡ്യൂളുകള്‍ പുന:ക്രമീകരിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. സ്‌പെയര്‍പാര്‍ട്‌സിന്റെ അഭാവം മൂലം വര്‍ക്ക്‌ഷോപ്പില്‍ പണിപൂര്‍ത്തിയാകാതെ കിടക്കുന്ന ബസ്സുകള്‍ അടിയന്തിരമായി പാര്‍ട്‌സ് എത്തിച്ച് ജോലികള്‍ പൂര്‍ത്തിയാക്കി സര്‍വ്വീസ് ആരംഭിക്കുന്നതിനും നടപടികള്‍ സ്വീകരിച്ചതായി എം എല്‍ എ അറിയിച്ചു.