Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഹോണ്ട ആക്ടീവ കാറുമായി കൂട്ടിയിടിച്ച് നിയന്ത്രണം വിട്ട് ഓടയിലേക്ക് മറിഞ്ഞു.
03/09/2016
കാറുമായി കൂട്ടിയിടിച്ച് നിയന്ത്രണം വിട്ട് ഓടയിലേക്ക് മറിഞ്ഞ ഹോണ്ട ആക്ടീവ.

വൈക്കം: ഹോണ്ട ആക്ടീവ കാറുമായി കൂട്ടിയിടിച്ച് നിയന്ത്രണം വിട്ട് ഓടയിലേക്ക് മറിഞ്ഞു. ഇന്നലെ രാവിലെ 7.30ന് വല്ലകം സബ്‌സ്റ്റേഷനുമുന്നിലാണ് അപകടം. തലയോലപ്പറമ്പ് ഭാഗത്തുനിന്നു വരികയായിരുന്ന കാറുമായി ആക്ടീവ കൂട്ടിയിടിക്കുകയായിരുന്നു. ചൂണ്ടയിട്ടതിനുശേഷം മീനുമായി മടങ്ങുകയായിരുന്ന വ്യക്തിയോടിച്ചിരുന്ന ആക്ടീവയാണ് അപകടത്തില്‍പ്പെട്ടത്. ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം വിട്ട് ആക്ടീവ ഓടയിലേക്ക് പതിക്കുകയായിരുന്നു. കരിമീന്‍ ഉള്‍പ്പെടെയുള്ള മത്സ്യങ്ങള്‍ റോഡില്‍ ചിതറി. പോലീസ് എത്തുന്നതിനുമുന്‍പുതന്നെ ഓടിക്കൂടിയ നാട്ടുകാരും കാറിലുണ്ടായിരുന്ന യാത്രക്കാരും ചേര്‍ന്ന് ഇയാളെ ആശുപത്രിയിലെത്തിച്ചു.