Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മണ്ഡലത്തില്‍ പൊതുപണിമുടക്ക് പൂര്‍ണം, സമാധാനപരം.
03/09/2016
പൊതുപണിമുടക്കിനോടനുബന്ധിച്ച് സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ തലയോലപ്പറമ്പില്‍ നടന്ന പ്രകടനം.

വൈക്കം: മണ്ഡലത്തില്‍ പൊതുപണിമുടക്ക് പൂര്‍ണം, സമാധാനപരം. വൈക്കം, തലയോലപ്പറമ്പ് ടൗണുകളില്‍ പണിമുടക്കിന് അഭിവാദ്യമര്‍പ്പിച്ച് സംയുക്ത തൊഴിലാളിയൂണിയനുകളുടെ നേതൃത്വത്തില്‍ പ്രകടനം നടന്നു. സ്‌ക്കൂളുകള്‍, ബാങ്കുകള്‍, സര്‍ക്കാര്‍ ഓഫീസുകള്‍ എന്നിവ ഒന്നും തന്നെ തുറന്നു പ്രവര്‍ത്തിച്ചില്ല. കെ.എസ്.ആര്‍.ടി.സി ഡിപ്പോയുടെയും ബോട്ട് ജെട്ടിയുടെയും പ്രവര്‍ത്തനം നിലച്ചു. വെള്ളൂര്‍ പിറവം റോഡ് റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാരുടെ എണ്ണം തീരെ കുറവായിരുന്നു. ഗ്രാമീണ മേഖലയെയും പണിമുടക്ക് പൂര്‍ണമായും ബാധിച്ചു. കച്ചവട സ്ഥാപനങ്ങള്‍ ഒന്നും തന്നെ തുറന്നില്ല. വൈക്കം നഗരത്തില്‍ നടന്ന പ്രകടനത്തെ തുടര്‍ന്നു നടന്ന യോഗം സി.ഐ.ടി.യു സംസ്ഥാന കമ്മിററി അംഗം കെ.കെ ഗണേശന്‍ ഉദ്ഘാടനം ചെയ്തു. ഐ.എന്‍.ടി.യു.സി സംസ്ഥാന എക്‌സി. അംഗം പി.വി പ്രസാദ് അധ്യക്ഷത വഹിച്ചു. സി.കെ ആശ എം.എല്‍.എ, എ.ഐ.ടി.യു.സി സംസ്ഥാന വര്‍ക്കിംഗ് കമ്മിററി അംഗങ്ങളായ ടി.എന്‍ രമേശന്‍, ആര്‍.സുശീലന്‍, ലീനമ്മ ഉദയകുമാര്‍, ഡി.രഞ്ജിത്കുമാര്‍, ഐ.എന്‍.ടി.യു.സി സംസ്ഥാന സെക്രട്ടറി എം.വി മനോജ്, സമരസമിതി മണ്ഡലം കണ്‍വീനര്‍ കെ.എസ്. രത്‌നാകരന്‍, സി.ഐ.ടി.യു ഏരിയാ സെക്രട്ടറി കെ.കെ പുഷ്‌ക്കരന്‍, കെ.ഡി വിശ്വനാഥന്‍, പി.ശശിധരന്‍, എ.സി ജോസഫ്, ജോര്‍ജ്ജ് വര്‍ഗീസ്, ബാബു പുവനേഴത്ത്, കെ.വി ചിത്രാംഗദന്‍, ടി.ജി പ്രസാദ്, ടി.ബി ബിനോയ് എന്നിവര്‍ പ്രസംഗിച്ചു. തലയോലപ്പറമ്പില്‍ നടന്ന പ്രകടനത്തിന് യൂണിയന്‍ നേതാക്കളായ സി.ജെ ജോണ്‍, വി.ടി ജെയിംസ്, ടി.കെ ഗോപി, പത്രോസ് എന്നിവര്‍ നേതൃത്വം നല്‍കി.