Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ജീവിതശൈലിരോഗ നിര്‍ണയക്യാമ്പ്
31/08/2016
വൈക്കം താലൂക്ക് റെസിഡന്റ്‌സ് അസോസിയേഷന്‍ അപ്പക്‌സ് കൗണ്‍സിലിന്റെ (ട്രാക്ക്) നേതൃത്വത്തില്‍ നടത്തിയ ജീവിതശൈലിരോഗ നിര്‍ണയക്യാമ്പ് സി.കെ ആശ ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: താലൂക്ക് റെസിഡന്റ്‌സ് അസോസിയേഷന്‍ അപ്പക്‌സ് കൗണ്‍സിലിന്റെ (ട്രാക്ക്) നേതൃത്വത്തില്‍ മുത്തൂററ് സ്‌നേഹാശ്രയയുടെ സഹകരണത്തോടെ നടത്തിയ ജീവിതശൈലിരോഗ നിര്‍ണയക്യാമ്പ് സി.കെ ആശ ഉദ്ഘാടനം ചെയ്തു. വൈക്കം ജനമൈത്രി പോലീസ്, ജില്ലാ റെസിഡന്റ്‌സ് അസോസിയേഷന്‍ അപ്പക്‌സ് കൗണ്‍സില്‍, വൈക്കം ഗൗഡസാരസ്വത ബ്രാഹ്മണസമാജം, വൈക്കം ലയണ്‍സ് ക്ലബ്ബ് എന്നിവയുടെ കൂടെ സംയുക്താഭിമുഖ്യത്തില്‍ കിഴക്കേനട ഗൗഡസാരസ്വത ബ്രാഹ്മണസമാജമഠം ഹാളിലാണ് ക്യാമ്പ് നടത്തിയത്. ഉദ്ഘാടന ചടങ്ങില്‍ ട്രാക്ക് പ്രസിഡന്റ് പി.ശിവരാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. എം.അബു, കെ.രഘുനന്ദനന്‍, എ.ബാബു, പി.ആര്‍ രാമവാര്യര്‍, ആര്‍.രാജേന്ദ്രന്‍, ജോസഫ്, കെ.എസ് ശിവശങ്കരന്‍ എന്നിവര്‍ പ്രസംഗിച്ചു. സ്‌നേഹാശ്രയ പ്രതിനിധി അയ്യപ്പന്‍ ക്ലാസ് എടുത്തു. 340 പേര്‍ ക്യാമ്പില്‍ പങ്കെടുത്തു. ഹെല്‍ത്ത് കാര്‍ഡ് വിതരണവും നടത്തി.