Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നവജ്യോതി ശ്രീ കരുണാകരഗുരുവിന്റെ നവതി ആഘോഷങ്ങളോടനുബന്ധിച്ചു ഏരിയാ സമ്മേളനം നടത്തി
30/08/2016
നവജ്യോതി ശ്രീകരുണാകര ഗുരുവിന്റെ നവതി ആഘോഷങ്ങളുടെ ഭാഗമായി ശാന്തിഗിരി ആശ്രമം സംഘടിപ്പിച്ച ഏരിയാ സമ്മേളനം എം പി ജോസ് കെ മാണി ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: മന:ശാന്തിയുള്ള വീട്ടമ്മമാരാണ് ഒരു വീടിനെ വീടാക്കുന്നത്. മന:ശാന്തിയില്ലെങ്കില്‍ വീട് വെറുമൊരു കെട്ടിടസമുച്ചയം മാത്രമേ ആകുന്നുള്ളു. ഈ സംസ്‌ക്കാരം നമ്മെ പഠിപ്പിച്ച ആത്മീയാചാര്യനാണ് നവജ്യോതി ശ്രീ കരുണാകരഗുരുവെന്ന് ജോസ് കെ മാണി എം പി പറഞ്ഞു. ഗുരുവിന്റെ നവതി ആഘോഷങ്ങളോടനുബന്ധിച്ചു നടന്ന ഏരിയാ സമ്മേളനം ബോട്ട്‌ജെട്ടി മൈതാനിയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ശങ്കരാചാര്യര്‍ക്കും ശ്രീരാമകൃഷ്ണപരമഹംസര്‍ക്കും ശേഷം സ്ത്രീകള്‍ക്ക് ആത്മീയജീവിതം സാധ്യമാക്കിയത് കരുണാകരഗുരുവാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മന:ശാന്തിയുള്ള സ്ത്രീ സമൂഹത്തെയാണ് ശാന്തിഗിരിയിലൂടെ ഗുരു വിഭാവനം ചെയ്തതെന്ന് ചടങ്ങില്‍ അധ്യക്ഷപദം അലങ്കരിച്ച് സി കെ ആശ എം എല്‍ എ അനുസ്മരിച്ചു. ശാന്തിഗിരി ആശ്രമം ജനറല്‍സെക്രട്ടറി സ്വാമി ചൈതന്യ ജ്ഞാനതപസ്വി ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തി. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന നവതി ആഘോഷകാലത്ത്് ഉത്തരശ്രീ വിദ്യാഭ്യാസ പദ്ധതി, പകര്‍ച്ചപ്പനി മരുന്ന് വതരണം, ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ്സുകള്‍, ഔഷധ സസ്യതൈ വിതരണം, സൗജന്യ അന്നദാനം എന്നീ പദ്ധതികള്‍ ശാന്തിഗിരി ഏറ്റെടുത്ത് നടപ്പിലാക്കും. സ്വാമി ജ്യോതിചന്ദ്രന്‍ ജ്ഞാനതപസ്വി, സ്വാമി ജനമോഹന്‍ ജ്ഞാനതപസ്വി, ബ്രഹ്മചാരി അനൂപ്, നഗരസഭാ പ്രതിപക്ഷ നേതാവ് അഡ്വ. വി വി സത്യന്‍, വല്ലകം സെന്റ് മേരീസ് പള്ളി വികാരി, ടൗണ്‍ ജൂമാമസ്ജിദ് ഇമാം ഷഫീഖ് മനാരി അല്‍ഖാസിനി, ഡോ.മോഹന്‍ പാമ്പാടി, വി ജോയി, രവി രമണന്‍, നന്ദുലാല്‍ എന്നിവര്‍ പ്രസംഗിച്ചു.