Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വെല്‍ഫയര്‍ എന്‍.എസ്.എസ് ഓഡിറേറാറിയത്തിന്റെ ഉദ്ഘാടനം
30/08/2016
ഇടവട്ടം വെല്‍ഫയര്‍ എന്‍.എസ്.എസ് ഓഡിറേറാറിയത്തിന്റെ ഉദ്ഘാടനം വൈക്കം യൂണിയന്‍ പ്രസിഡന്റ് ഡോ. സി.ആര്‍ വിനോദ്കുമാര്‍ നിര്‍വഹിക്കുന്നു.

തലയോലപ്പറമ്പ്: 4299-ാം നമ്പര്‍ ഇടവട്ടം വെല്‍ഫയര്‍ എന്‍.എസ്.എസ് കരയോഗ മന്ദിരത്തോടനുബന്ധിച്ച് നിര്‍മിച്ച വെല്‍ഫയര്‍ എന്‍.എസ്.എസ് ഓഡിറേറാറിയത്തിന്റെ ഉദ്ഘാടനം വൈക്കം യൂണിയന്‍ പ്രസിഡന്റ് ഡോ. സി.ആര്‍ വിനോദ്കുമാര്‍ നിര്‍വഹിച്ചു. കരയോഗം പ്രസിഡന്റ് എം.ബി വിജയകുമാര്‍ അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ യൂണിയന്‍ വൈസ് പ്രസിഡന്റ് എസ്.മധു പ്രായംകൂടിയ അംഗങ്ങളെ ആദരിച്ചു. യൂണിയന്‍ സെക്രട്ടറി കെ.വി വേണുഗോപാല്‍ ഛായാചിത്രങ്ങളുടെ അനാച്ഛാദനം നിര്‍വഹിച്ചു. മറവന്‍തുരുത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി ഹരിക്കുട്ടന്‍, യൂണിയന്‍ കമ്മിററി അംഗം അഡ്വ. പി.വി കൃഷ്ണകുമാര്‍, പി.കെ നാരായണന്‍ നായര്‍, മായാദേവി, പഞ്ചായത്ത് അംഗം കറുത്തകുഞ്ഞ്, കെ.മോഹന്‍ദാസ് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്നു നടന്ന കുടുംബസംഗമം യൂണിയന്‍ പഞ്ചായത്ത് കമ്മിററി പ്രസിഡന്റ് എന്‍.ജി ബാലചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. എം.ബി വിജയകുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ എന്‍.എസ്.എസ് ഇന്‍സ്‌പെക്ടര്‍ എസ്.മുരുകേശ് മുഖ്യപ്രഭാഷണം നടത്തി. ക്യാപ്‌ററന്‍ ഇ.കെ നായര്‍, കെ.ജി വാസുദേവന്‍ നായര്‍, ഷൈലജ ബാബു, മിനി രാജു എന്നിവര്‍ പ്രസംഗിച്ചു.