Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സമൂഹത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ വൈക്കം സത്യഗ്രഹം വഹിച്ച പങ്ക് വളരെ വലുതാണെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
01/12/2015
സോഷ്യല്‍ ജസ്റ്റീസ് വെല്‍ഫയര്‍ സൊസൈററി ആശ്രമം സ്‌ക്കൂളില്‍ സംഘടിപ്പിച്ച വൈക്കം സത്യഗ്രഹസമരത്തിന്റെ 90-ാം വാര്‍ഷികത്തിന്റെ സമാപനസമ്മേളനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു
സമൂഹത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ വൈക്കം സത്യഗ്രഹം വഹിച്ച പങ്ക് വളരെ വലുതാണെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. സോഷ്യല്‍ ജസ്റ്റീസ് വെല്‍ഫയര്‍ സൊസൈററിയുടെയും സൈന്ധവമൊഴി മാസികയുടെയും സംയുക്താഭിമുഖ്യത്തില്‍ ആശ്രമം സ്‌ക്കൂളില്‍ സംഘടിപ്പിച്ച സത്യഗ്രഹസമരത്തിന്റെ 90-ാം വാര്‍ഷികത്തിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നവോത്ഥാനത്തിലേക്കുള്ള കുതിച്ചുചാട്ടമായിരുന്നു വൈക്കം സത്യഗ്രഹം. സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ വെടിഞ്ഞ് മുന്നോട്ടുപോകുന്നതിന് ആവശ്യമായ കരുത്തുനല്‍കാന്‍ ഒന്നിച്ചുനില്‍ക്കേണ്ട കാലഘട്ടമാണ്. എന്നാല്‍ വിഭാഗീയത വളര്‍ത്തുന്ന പ്രവര്‍ത്തനങ്ങളാണ് നമുക്ക് കാണാന്‍ കഴിയുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സോഷ്യല്‍ ജസ്റ്റീസ് വെല്‍ഫെയര്‍ സൊസൈററി പ്രസിഡന്റ് ആപ്പാഞ്ചിറ പൊന്നപ്പന്‍ അധ്യക്ഷ വഹിച്ച യോഗത്തില്‍ എം.എല്‍.എമാരായ മോന്‍സ് ജോസഫ്, കെ.അജിത്ത്, നഗരസഭ ചെയര്‍മാന്‍ എന്‍.അനില്‍ബിശ്വാസ് എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. പി.ജി.എം നായര്‍ കാരിക്കോട്, മുരളി വാഴമന, അഡ്വ. ജോഷി ജേക്കബ്, അഡ്വ. പി.എം ബേബി, മോഹന്‍ ഡി.ബാബു, തിലകമ്മ പ്രേംകുമാര്‍, കെ.ടി റെജികുമാര്‍, കെ.ഗുപ്തന്‍, ടി.വി രാജീവന്‍, വിനോദ്കുമാര്‍, കണ്ണന്‍ മേലോത്ത്, സൈന്ധവമൊഴി ചീഫ് എഡിറ്റര്‍ വി.സി സുനില്‍, സോഷ്യല്‍ ജസ്റ്റീസ് വെല്‍ഫെയര്‍ സൊസൈററി ജനറല്‍ സെക്രട്ടറി മുട്ടം സുകുമാരന്‍ എന്നിവര്‍ പ്രസംഗിച്ചു. സൊസൈററിയുടെ സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം മോന്‍സ് ജോസഫ് എം.എല്‍.എ നിര്‍വഹിച്ചു. പൊതുസമ്മേളനത്തിനു മുന്നോടിയായി ടി.കെ മാധവന്‍, മന്നത്തു പത്മനാഭന്‍, ഇ.വി രാമസ്വാമി നായ്ക്കര്‍, മഹാത്മാഗാന്ധി, ശ്രീനാരായണഗുരു എന്നിവരുടെ പ്രതിമകളില്‍ നഗരസഭ പ്രതിപക്ഷ നേതാവ് അഡ്വ. വി.വി സത്യന്‍, എന്‍.എസ്.എസ് യൂണിയന്‍ വൈസ് പ്രസിഡന്റ് എസ്.മധു, സംഗീതനാടക അക്കാദമി സെക്രട്ടറി എം.കെ ഷിബു, നഗരസഭ ചെയര്‍മാന്‍ എന്‍.അനില്‍ബിശ്വാസ്, എസ്.എന്‍.ഡി.പി യൂണിയന്‍ സെക്രട്ടറി എം.പി സെന്‍ എന്നിവരുടെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചന നടത്തി.