Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വാര്‍ഷിക പൊതുയോഗവും കുടുംബസംഗമവും
30/08/2016

തലയോലപ്പറമ്പ്: വ്യാപാരി വ്യവസായി സൗഹൃദ്‌വേദിയുടെ രണ്ടാമത് വാര്‍ഷിക പൊതുയോഗവും കുടുംബസംഗമവും തലയോലപ്പറമ്പ് എ.സി.സി ഓഡിറേറാറിയത്തില്‍ വെച്ച് നടത്തി. പഞ്ചായത്ത് പ്രസിഡന്റ് വി.ജി മോഹനന്‍ കുടുംബസംഗമം ഉദ്ഘാടനം ചെയ്തു. ബേബി ടി.കുര്യന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ തോമസ് ബോണസ്സ് വിതരണവും, കെ.കെ തങ്കപ്പന്‍ കൂരാപ്പള്ളി ചികിത്സാസഹായവിതരണവും, സുഭാഷ് പുഞ്ചക്കോട്ടില്‍ അലവന്‍സ് വിതരണവും നിര്‍വഹിച്ചു. കെ.എസ് സാജുമോന്‍, അബ്ദുല്‍ സലിം, അഡ്വ. ശ്രീകാന്ത് സോമന്‍, അഡ്വ. നവാസ് ഇബ്രാഹിം, സന്തോഷ് ശര്‍മ, ജോണ്‍ വര്‍ഗീസ്, ജോണ്‍സണ്‍ ആന്റണി, വി.എ സുല്‍ഫി എന്നിവര്‍ പ്രസംഗിച്ചു.