Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തൊഴില്‍രഹിത വേതനവിതരണം
30/08/2016

വൈക്കം: നഗരസഭയിലെ തൊഴില്‍രഹിത വേതനവിതരണം സെപ്‌ററംബര്‍ ഒന്നിന് ആരംഭിക്കും. രജിസ്റ്റര്‍ നമ്പര്‍ ഒന്ന് മുതല്‍ 388 വരെയുള്ളവര്‍ ഒന്നിനും, 389 മുതല്‍ 560 വരെയുള്ളവര്‍ മൂന്നിനും ആവശ്യമായ രേഖകളുമായി നഗരസഭയില്‍ ഹാജരായി വേതനം കൈപ്പററണം. രാവിലെ 10.30 മുതല്‍ ഉച്ചകഴിഞ്ഞ് മൂന്ന് വരെയാണ് വേതനവിതരണം നടത്തുന്നത്. അര്‍ഹരായ ഗുണഭോക്താക്കളുടെ ലിസ്റ്റ് നഗരസഭ നോട്ടീസ് ബോര്‍ഡില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്ന് സെക്രട്ടറി അറിയിച്ചു.

മറവന്‍തുരുത്ത്: ഗ്രാമപഞ്ചായത്തില്‍ നിന്നുള്ള തൊഴില്‍രഹിത വേതനം ക്രമനമ്പര്‍ 1050 വരെയുള്ളവര്‍ക്ക് ഇന്നും, 1051 മുതലുള്ളവര്‍ക്ക് നാളെയും രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നുവരെ വിതരണം ചെയ്യും. അര്‍ഹരായവര്‍ റേഷന്‍ കാര്‍ഡ്, എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ കാര്‍ഡ്, ടി.സി വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കററുകള്‍, തൊഴില്‍രഹിത വേതനവിതരണ കാര്‍ഡ് എന്നിവയുമായി ഹാജരാകണമെന്ന് സെക്രട്ടറി അറിയിച്ചു.