Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മടഞ്ഞ ഓലയ്ക്ക്് ആവശ്യക്കാരേറെ
29/08/2016
തലയാഴം പഞ്ചായത്തിലെ മുണ്ടാറില്‍ ഓല മടയലില്‍ ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികള്‍

വൈക്കം: തേങ്ങയ്ക്ക് വിലയിടിഞ്ഞതിനെ തുടര്‍ന്ന് ഈ മേഖലയിലൂടെ ഉപജീവനം നടത്തിയിരുന്ന കുടുംബങ്ങള്‍ക്ക് അല്‍പം ആശ്വാസം നല്‍കുന്നത് ഓല മടലുകള്‍ക്ക് ഡിമാന്‍ഡേറിയതാണ്. വിനോദസഞ്ചാരികളായി നാട്ടിന്‍പുറങ്ങളിലെത്തുന്ന ഉത്തരേന്ത്യക്കാര്‍ക്കും വിദേശികള്‍ക്കും ഏററവും ഇഷ്ടം ഓലമടലുകളാല്‍ സമ്പുഷ്ടമായ കുടിലുകളില്‍ കിടന്നുറങ്ങുന്നതാണ്. കള്ള് ഷാപ്പുകളിലും ഇപ്പോള്‍ ഓല മേഞ്ഞ ഷെഡ്ഡുകള്‍ സജീവമാണ്. വൃദ്ധരായ വീട്ടമ്മമാര്‍ ഇത് മെടഞ്ഞുകഴിയുമ്പോള്‍ വിലയ്ക്കുവാങ്ങുവാന്‍ നിരവധി ആളുകളാണ് എത്തുന്നത്. ഇത് നാളികേര മേഖലയ്ക്ക് വലിയ ആശ്വാസമാണ് നല്‍കുന്നത്. വിദേശികളായ വിനോദസഞ്ചാരികള്‍ ശീതീകരിച്ച മുറികളേക്കാളും ഇഷ്ടപ്പെടുന്നത് പ്രകൃതിരമണീയമായ കാലാവസ്ഥയാണ്. ആരംഭത്തില്‍ കുമരകത്തെ അപൂര്‍വം ചില റിസോര്‍ട്ടുകളില്‍ ഓല കൊണ്ടു തീര്‍ത്ത മുറികള്‍ ഉണ്ടായിരുന്നു. ഇതിലെ താമസം യു.എസ്.എ, ജര്‍മനി, ബ്രിട്ടന്‍, കാനഡ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് ഏറെ ഇഷ്ടപ്പെട്ടു. ഇതോടെ മററ് റിസോര്‍ട്ടുകളിലും ഓലയില്‍ തീര്‍ത്ത മുറികള്‍ ഉയരാന്‍ തുടങ്ങി. എന്നാല്‍ ആവശ്യത്തിന് മടഞ്ഞ ഓല കിട്ടാതെ വന്നതോടെ പലരും പരക്കം പായാന്‍ തുടങ്ങി. ഇതിനെത്തുടര്‍ന്ന് വൈക്കത്തിന്റെ പല ഭാഗങ്ങളിലും ഒളിഞ്ഞിരുന്ന ഓല മടച്ചില്‍ സജീവമായി. തലയാഴം, ടി.വി പുരം, വെച്ചൂര്‍, തോട്ടകം, ഉല്ലല, കൊതവറ, മുണ്ടാര്‍ ഭാഗങ്ങളിലാണ് ഇപ്പോള്‍ ഓല മടഞ്ഞ് പലരും കാശുവാരുന്നത്. വരും നാളുകളില്‍ കൂടുതല്‍ പ്രദേശങ്ങളിലേക്ക് ഈ തൊഴില്‍ വ്യാപിക്കും. ബാറുകള്‍ പൂട്ടിയതോടെ തിരക്കേറിയ കള്ളുഷാപ്പുകളിലും ഇപ്പോള്‍ ഓല മടഞ്ഞ മുറികള്‍ ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. നാളികേരത്തിന്റെ വിലത്തകര്‍ച്ചയിലും നാളികേര കര്‍ഷകര്‍ക്ക് അല്‍പം ആശ്വാസം പകരുന്നത് ഓലയുടെ വില ഉയര്‍ന്നതാണ്. മുന്‍കാലങ്ങളില്‍ ഓല മടഞ്ഞ വീടുകളായിരുന്നു ഗ്രാമീണ മേഖലകളില്‍ അധികവും. പിന്നീട് ഓല ഓടിനും കോണ്‍ക്രീററിനും വഴിമാറി. ഇതിനുശേഷം മീനമാസത്തില്‍ നടക്കുന്ന സൂര്യപൂജക്കാണ് തെങ്ങോലകള്‍ ഉപയോഗിച്ചിരുന്നത്. ഇതിനെല്ലാം ഇപ്പോള്‍ ഉണ്ടായിരിക്കുന്ന മാററത്തിന് ഈ പരമ്പരാഗത മേഖല കടപ്പെട്ടിരിക്കുന്നത് വിദേശികളായ വിനോദസഞ്ചാരികളോടാണ്. വിദേശികളുടെ ഈ പ്രേമം മലയാളികളും അനുവര്‍ത്തിക്കുകയാണ്. ആയുര്‍വേദത്തില്‍ ഓലപ്പുരകളിലെ ഉറക്കം ഗുണകരമാണെന്ന് അടിവരയിടുന്നു.