Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കുടുംബശ്രീയുടെയും ഉദയനാപുരം വില്ലേജ് ഓഫിസിന്റെയും വാതിലുകള്‍ കുത്തിതുറന്നു മോഷണം.
29/08/2016

വൈക്കം: കുടുംബശ്രീയുടെയും ഉദയനാപുരം വില്ലേജ് ഓഫിസിന്റെയും വാതിലുകള്‍ കുത്തിതുറന്നു മോഷണം. പഞ്ചായത്ത് ഓഫിസിനോടു ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ സി.ഡി.എസ് ഓഫിസില്‍ നിന്നും 9600 രൂപയാണ് നഷ്ടമായത്. രണ്ട് ഓഫിസുകളുടേയും വാതിലുകള്‍ കുത്തി തുറന്ന് ഉള്ളില്‍ കയറിയാണ് മോഷണം നടത്തിയത്. അലമാരകളുടെയും മേശകളുടേയും പൂട്ടുകള്‍ തകര്‍ത്ത നിലയില്‍ ആയിരുന്നു. കുടുംബശ്രീ ഓഫിസില്‍ സ്‌കോളര്‍ഷിപ്പ് നല്‍കുന്നതിനായി സൂക്ഷിച്ചിരുന്ന തുകയാണ് മോഷ്ടിച്ചത്. പഞ്ചായത്ത് ഓഫിസിനോട് ചേര്‍ന്നാണ് മോഷണം നടന്ന ഓഫിസുകള്‍ പ്രവര്‍ത്തിക്കുന്നത്. രാവിലെ ഓഫിസില്‍ എത്തിയ ജീവനക്കാരാണ് മോഷണ വിവരം അറിയുന്നത്. വൈക്കത്തു നിന്നും പോലീസും കോട്ടയത്തു നിന്നും വിരലടയാള വിദഗ്ധരും എത്തി പരിശോധന നടത്തി. വൈക്കം തഹസില്‍ദാര്‍ എസ്.മായയും വില്ലേജ് ഓഫീസില്‍ എത്തി രേഖകളും സാധനങ്ങളും നഷ്ടപ്പെട്ടിട്ടുണ്ടോ എന്നു പരിശോധിച്ചു. പൊലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി.